കു​ട്ട​നാ​ട് പാ​ക്കേ​ജ് പ​ഴ​യ പ​ദ്ധ​തി​ക​ളു​ടെ ആ​വ​ർ​ത്ത​നം മാ​ത്ര​മെ​ന്ന്
Friday, September 18, 2020 10:34 PM IST
മ​ങ്കൊ​ന്പ്: മു​ഖ്യ​മ​ന്ത്രി നൂ​റു​ദി​ന പ​രി​പാ​ടി​യി​ൽ ഉ​ൾപ്പെടു​ത്തി കു​ട്ട​നാ​ടി​നുവേ​ണ്ടി പ്ര​ഖ്യാ​പി​ച്ച പ്ര​ത്യേ​ക പാ​ക്കേ​ജ് ക​ഴി​ഞ്ഞ ബ​ജ​റ്റു​ക​ളി​ലൂ​ടെ പ്ര​ഖ്യാ​പി​ക്കു​ക​യും ന​ട​പ്പി​ലാ​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത പ​ദ്ധ​തി​ക​ളു​ടെ ത​നി​യാ​വ​ർ​ത്ത​നം മാ​ത്ര​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം. ന​ദി​ക്കൊ​രി​ടം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ പ​റ​യു​ന്ന തോ​ട്ട​പ്പ​ള്ളി പൊ​ഴി​യു​ടെ പ​ണി​ക​ളും ലീഡിം​ഗ് ചാ​ന​ൽ,​ എ​സി ക​നാ​ൽ പൂ​ർ​ത്തീ​ക​ര​ണ​വും ന​ദി​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും ആ​ഴം വ​ർ​ധി​പ്പി​ക്ക​ലും വേ​ന്പ​നാ​ടു കാ​യ​ലി​ന്‍റെ സം​ര​ക്ഷ​ണ​വും പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ടു സം​ര​ക്ഷ​ണ​വു​മെ​ല്ലാം 2018ലെ ​പ്ര​ള​യ​ത്തി​നുശേ​ഷം പ്ര​ഖ്യാ​പി​ച്ച​വ​യാ​ണ്. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി യ​ാതൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
സം​യോ​ജി​ത റൈ​സ് പാ​ർ​ക്കും കു​ട്ട​നാ​ട​ൻ അ​രി എ​ന്ന ബ്രാ​ൻ​ഡും കു​റേ വ​ർ​ഷ​ങ്ങ​ളാ​യി കേ​ട്ടു പ​ഴ​കി​യ​വ ത​ന്നെ. പു​തി​യ വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ എ​ല്ലാം ത​ന്നെ ആ​ലോ​ച​ന​യു​ടെ ഘ​ട്ടം മാ​ത്ര​മാ​യി​ട്ടു​ള്ള​തും ഒ​ന്നും ത​ന്നെ ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു ന​ട​പ്പി​ലാ​ക്കു​ന്ന​തു​മ​ല്ല. കി​ഫ്ബി വ​ഴി ന​ട​പ്പി​ലാ​ക്കു​മെ​ന്നു പ​റ​യു​ന്ന 291 കോ​ടി രൂ​പ​യു​ടെ വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ട് ര​ണ്ടുവ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പോ​ലും ആ​യി​ട്ടി​ല്ല. 2018 ലെ ​പ്ര​ള​യ​ത്തി​നുശേ​ഷം പ്ര​ഖ്യാ​പി​ച്ച 150 കോ​ടി രൂ​പ​യു​ടെ പു​ളിങ്കു​ന്നു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ​ക്കു​റി​ച്ചോ കെ​സി പാ​ലം ഉ​യ​ർ​ത്തി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നേ​ക്കു​റി​ച്ചോ പു​തി​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​ന്നും പ​റ​യു​ന്നി​ല്ല.
കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽ ക​ണ്ട് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള പൊ​ള്ള​യാ​യ പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പു​തി​യ കു​ട്ട​നാ​ട് പാ​ക്കേ​ജെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.