കുട്ടനാട്ടിൽ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ന്നു​വെ​ന്ന്
Friday, September 18, 2020 10:35 PM IST
മ​ങ്കൊ​ന്പ്: കോ​വി​ഡ് സാ​ഹ​ച​ര്യം പ​റ​ഞ്ഞ് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ല​യ്ക്കു​ന്നു​വെ​ന്ന് ആ​ക്ഷേ​പം. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തോ​ടെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്നു.
റ​വ​ന്യുവ​കു​പ്പി​ൽനി​ന്നു​ള്ള ചി​ല സേ​വ​ന​ങ്ങ​ൾ നേ​ര​ത്തെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ക്കി​യ​തി​ന്‍റെ മ​റ​വി​ൽ ഇ​പ്പോ​ൾ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റു​ന്നു​വെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കുവ​ർ​ധിക്കു​ന്ന​ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​നു വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക.
കൈ​ന​ക​രി തെ​ക്ക, വ​ട​ക്ക്, ച​ന്പ​ക്കു​ളം, നെ​ടു​മു​ടി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽനി​ന്നാ​ണ് ഏ​റ്റ​വു​മ​ധി​കം പ​രാ​തി ഉ​യ​രു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഹാ​ജ​രു​ണ്ടെ​ങ്കി​ലും ക​ര​മ​ട​യ്ക്കാ​നെ​ത്തു​ന്ന​വ​രെ പോ​ലും പ​റ​ഞ്ഞ​യ​യ്ക്കു​ന്നു​വെ​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. കൃ​ഷി ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന്, വി​വി​ധ വാ​യ്പ​യെ​ടു​ക്കു​ന്ന​തി​ന്, വാ​ഹ​നം വാ​ങ്ങു​ന്ന​തി​ന്, സ്റ്റേ​ഷ​ൻ ജാ​മ്യം എ​ടു​ക്കു​ന്ന​തി​ന് തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം ക​ര​മ​ട​ച്ച ര​സീ​ത് ആ​വ​ശ്യ​മാ​ണ്. അ​ത്യാ​വ​ശ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ര​മ​ട​യ്ക്കാ​നെ​ത്തു​ന്ന​വ​ർ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യാ​ലും അ​ന്നു ത​ന്നെ ഇ​തു സാ​ധി​ക്കാ​റി​ല്ല. ക​ര​മ​ട​യ്ക്കാ​ൻ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​പേ​ക്ഷ ന​ൽ​കി​യാ​ലും വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം. അ​തു​കൊ​ണ്ടു ത​ന്നെ ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തേ​ണ്ടി​വ​രും.
പ​ത്തു​മി​നി​റ്റി​നു​ള്ളി​ൽ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽനി​ന്നും ല​ഭി​ക്കേ​ണ്ട സേ​വ​ന​ത്തി​നാ​ണ് ആ​ളു​ക​ൾ പ​ല​ദി​വ​സ​ങ്ങ​ളി​ൽ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തേ​ണ്ടി​വ​രു​ന്ന​ത്. റ​വ​ന്യുവ​കു​പ്പു ജീ​വ​ന​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ ശ​ന്പ​ളം ന​ൽ​കു​ന്പോ​ഴും ജ​ന​ങ്ങ​ൾ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​മി​ത​ഫീ​സ് ന​ൽ​കി കാ​ര്യ​ങ്ങ​ൾ സാ​ധി​ക്കേ​ണ്ട​താ​യും വ​രു​ന്നു. മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽനി​ന്നും ന​ൽ​കു​ന്ന​ത്. അ​വ​ശേ​ഷി​ക്കു​ന്ന 22 ഓ​ളം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കാ​യി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​പേ​ക്ഷ ന​ൽ​കാ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ, ഇ​വ​യൊ​ന്നും ത​ന്നെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽനി​ന്നും ന​ൽ​കാ​ൻ പാ​ടി​ല്ല എ​ന്നി​ല്ല. ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ അ​ക്ഷ​യകേ​ന്ദ്ര​ങ്ങ​ളി​ലെ സേ​വ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്കു ത​ല​വേ​ദ​ന​യാ​കു​ക​യാ​ണ്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന കോ​വി​ഡ് നി​ബ​ന്ധ​ന അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ക​ച്ചും ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണ്.