ര​ണ്ടു മ​ത്സ്യബ​ന്ധ​ന വ​ള്ള​ങ്ങ​ൾ ത​ക​ർ​ന്നു
Saturday, September 19, 2020 10:21 PM IST
അ​ന്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് ര​ണ്ടു മ​ത്സ്യബ​ന്ധ​ന വ​ള്ള​ങ്ങ​ൾ ത​ക​ർ​ന്നു.​ പു​റ​ക്കാ​ട് കൈ​ത​വ​ള​പ്പ് സ​ജീ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി.കെ. ദേ​വി എ​ന്ന ഫൈ​ബ​ർ വ​ള്ള​വും പു​ത്ത​ൻ​പ​റ​ന്പി​ൽ ല​വ​ന്‍റെ കാ​രി​യ​ർ വ​ള്ള​വു​മാ​ണ് തകർന്നത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം പു​ന്ത​ല ഭാ​ഗ​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് 17 തൊ​ഴി​ലാ​ളി​ക​ളു​ണ്ടാ​യി​രു​ന്ന വ​ള്ളം തി​ര​യി​ൽ​പ്പെ​ട്ട​ത്. ​തൊ​ട്ട​ടു​ത്ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന ഓ​ച്ചി​റ വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ​ള്ള​ത്തെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ക​ര​യ്ക്കെ​ത്തി​ച്ച​ത്. വ​ല, വ​യ​ർ​ല​സ്, എ​ക്കോ സി​സ്റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ത​ക​ർ​ന്നു. ഒ​ന്ന​രല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി വ​ള്ള​മു​ട​മ​ക​ൾ പ​റ​ഞ്ഞു.