കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ര്‍ തു​ട​ങ്ങ​ണം
Sunday, September 20, 2020 10:41 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​മ്പ​ല​പ്പു​ഴ ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​മ്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റര്‍ അ​ടി​യ​ന്ത​ര​മാ​യി തു​ട​ങ്ങ​ണ​മെ​ന്ന് അ​മ്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ പാ​ര്‍​ല​മെ​ന്‍ററി പാ​ര്‍​ട്ടി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്.

ഹോം ​ഐസൊ​ലേ​ഷ​നി​ല്‍ ക​ഴി​യാ​ന്‍ സൗ​ക​ര്യമി​ല്ലാ​ത്ത പ്ര​ക​ട​മാ​യ രോ​ഗ ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​രെ വീ​ടു​ക​ളി​ല്‍ത​ന്നെ ക​ഴി​യാന്‍ നി​ര്‍​ബ​ന്ധി​ക്കു​ന്ന​തും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​വ​രു​ടെ ലി​സ്റ്റ് വാ​ര്‍​ഡ് ജാ​ഗ്ര​താ സ​മി​തി​ക​ള്‍​ക്കു ന​ല്‍​കാ​ത്ത​തും രോ​ഗവ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​താ​യി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

യോ​ഗ​ത്തി​ല്‍ ക​രു​മാ​ടി മു​ര​ളി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ.​ആ​ര്‍. ക​ണ്ണ​ന്‍, ബി​ന്ദു ബൈ​ജു, എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, പു​ന്ന​ശേ​രി മു​ര​ളി, ജി. ​സ​ന്തോ​ഷ് കു​മാ​ര്‍, സി. ​ശ​ശി​കു​മാ​ര്‍, വി. ​ദി​ല്‍​ജി​ത്, ബി. ​ശ്യം​ലാ​ല്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.