ലൈ​ഫ്മി​ഷ​നി​ൽ ആ​ല​പ്പു​ഴ​യി​ൽ ര​ണ്ടു​ പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾകൂ​ടി
Monday, September 21, 2020 10:13 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ള മി​ഷ​നി​ൽ ഒ​ന്നാ​യ സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട സു​ര​ക്ഷാ​പ​ദ്ധ​തി​യാ​യ ലൈ​ഫ്മി​ഷ​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ലെ ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള 101 ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളി​ൽ 29 ഭ​വ​ന​സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ 24ന് ​രാ​വി​ലെ 11.30ന് ​ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.
ഇ​തി​ൽ ര​ണ്ടു പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ്. മ​ണ്ണ​ഞ്ചേ​രി​യി​ലെ ഭ​വ​ന സ​മു​ച്ച​യ​ത്തി​ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​നും പ​ള്ളി​പ്പാ​ട് നി​ർ​മി​ക്കു​ന്ന ഭ​വ​ന സ​മു​ച്ച​യ​ത്തി​ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ത​റ​ക്ക​ല്ലി​ടും. സ​ർ​ക്കാ​രി​ന്‍റെ 100 ദി​നം നൂ​റു​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം.
രാ​വി​ലെ 11.30ന് ​മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നി​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യോ​ഗ​ത്തി​ൽ റ​വ​ന്യു-​ഭ​വ​ന​നി​ർ​മാ​ണ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്, ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, നി​യ​മ സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ, വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി, ഫി​ഷ​റീ​സ് തു​റ​മു​ഖ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, തൊ​ഴി​ൽ എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ-​വ​നി​താ-​സാ​മൂ​ഹി​ക​നീ​തി മ​ന്ത്രി കെ.​കെ. ശൈ​ല​ജ, ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത, ന​വ​കേ​ര​ള ക​ർ​മ​പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ചെ​റി​യാ​ൻ ഫി​ലി​പ്പ് തു​ട​ങ്ങി​യ​ർ പ്രസംഗിക്കും. ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണവ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ സ്വാ​ഗ​തം പ​റ​യും.
എ.​എം. ആ​രി​ഫ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ജില്ലാ ക​ള​ക്ട​ർ എ.​അ​ല​ക്സാ​ണ്ട​ർ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ആ​ല​പ്പു​ഴ​യി​ലെ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
ലൈ​ഫ്മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​പി. ഉ​ദ​യ​സിം​ഹ​ൻ, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ എ. ​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി ക​ണ്ണാ​ട്ടു​ക​ട​വി​ൽ നാ​ലു​നി​ല​ക​ളി​ലാ​യി 28 ഫ്ളാ​റ്റു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 54 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഭ​വ​ന സ​മു​ച്ച​യം. 445 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഓ​രോ ഫ്ളാ​റ്റി​ലും ര​ണ്ട് ബെ​ഡ്റൂം, ഹാ​ൾ, അ​ടു​ക്ക​ള, ടോ​യ്‌ലറ്റ് എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​ണ്ടാ​കു​ക. 4.75 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് അ​ഹ​മ്മ​ദാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള മി​റ്റ്സു​മി ഹൗ​സിം​ഗ് ലി​മി​റ്റ​ഡ് ആ​ണ്. സ​മു​ച്ച​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക മു​റി, സി​ക്ക് റൂം, ​കോ​മ​ണ്‍ ഫെ​സി​ലി​റ്റി റൂം, ക്രഷ്, റിക്രിയേ​ഷ​ൻ റൂം, ​ഇ​ല​ക്‌ട്രിക്ക​ൽ റൂം, ​മ​ലി​ന​ജ​ല ശു​ചീ​ക​ര​ണ പ്ലാ​ന്‍റ്, സൗ​രോ​ർ​ജ സം​വി​ധാ​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ നാ​ലു​നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന​ത് 44 ഫ്ളാ​റ്റു​ക​ളാ​ണ്. 7.10 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തും അ​ഹ​മ്മ​ദാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള മി​റ്റ്സു​മി ഹൗ​സിം​ഗ് ലി​മി​റ്റ​ഡാ​ണ്.
മ​ണ്ണ​ഞ്ചേ​രി​യി​ലു​ള്ള അ​തേ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ​യും. പ​ള്ളി​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 50 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഭ​വ​ന​സ​മു​ച്ച​യം.
ലൈ​റ്റ് ഗേ​ജ് സ്റ്റീ​ൽ ഫ്രെ​യിം ഘ​ട​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടു​ള്ള പ്രീ ​ഫാ​ബ്രി​ക്കേ​ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​രു ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം. ആ​റു​മാ​സ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി.