പ്ര​തി​ഷേ​ധ ധ​ർ​ണ നടത്തി
Tuesday, September 22, 2020 10:42 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര എ​സ്ബി​ഐ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​നെ​തി​രേ കെ​പിസിസി വി​ചാ​ർ വി​ഭാ​ഗ് അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.​ മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ​യെ​ത്തു​ന്ന ഇ​ട​പാ​ടു​കാ​രെ മ​ണി​ക്കൂ​റു​ക​ളോ​ളം ബു​ദ്ധി​മു​ട്ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​ത്.​തുഛ​മാ​യ തു​ക പി​ൻ​വ​ലി​ക്കാ​ൻ രാ​വി​ലെ​യെ​ത്തി വൈ​കി​ട്ട് അ​ഞ്ചു വ​രെ കാ​ത്തി​രു​ന്നാ​ലും ഇ​ട​പാ​ട് ന​ട​ത്താ​തെ ആ​ളു​ക​ൾ​ക്ക് തി​രി​ച്ചു പോ​കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി​ട്ടു​ണ്ട്. പ​ല ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.​ അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​ പ്ര​ഭു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​വി​ചാ​ർ വി​ഭാ​ഗ് അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ എം.​ പൈ​ങ്ങാ​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ജോ​സ​ഫ് സ്റ്റാ​ൻ​ലി, അ​നി​ൽ ക​ല്ലു​പ്പ​റ​ന്പി​ൽ, മൈ​ക്കി​ൾ പി.​ ജോ​ണ്‍, ആ​ർ. ത്യാ​ഗ​രാ​ജ​ൻ, റോ​സ് ദ​ലീ​മ, പി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ർ.​ ശെ​ൽ​വ​രാ​ജ​ൻ തുടങ്ങിയവർ പങ്കെടുത്തു.

തെ​രു​വുനാ​യ​യു​ടെ കടിയേറ്റു

അ​ന്പ​ല​പ്പു​ഴ: തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണത്തിൽ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്. പു​ന്ന​പ്ര വാ​ട​യ്ക്ക​ൽ തൈ​പ്പ​റ​ന്പി​ൽ വി​ൻ​സ​ന്‍റിനാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​രീ​ര​മാ​കെ മു​റി​വേ​റ്റ ഇ​ദ്ദേ​ഹ​ത്തെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ത്സ്യബ​ന്ധ​നം ക​ഴി​ഞ്ഞു വ​രു​ന്ന​തി​നിടെയാ​ണ് ഇ​ദ്ദേ​ഹ​ത്തെ തെ​രു​വുനാ​യ്ക്ക​ൾ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച​ത്. ​പ്ര​ദേ​ശ​ത്ത് നാ​യശ​ല്യം രൂ​ക്ഷ​മാ​യെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനി​ന്നു ന​ട​പ​ടി​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.