കാ​ർ​ഷി​ക ബി​ല്ലി​ൽ ഒ​പ്പുവ​യ്ക്ക​രു​തെ​ന്ന്
Tuesday, September 22, 2020 10:42 PM IST
ആ​ല​പ്പു​ഴ: കീ​ഴ്‌വ​ഴ​ക്ക​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ട് പാ​ർ​ല​മെ​ന്‍റ് പാ​സ്‌​സാ​ക്കിയെ​ടു​ത്തു എ​ന്നു പ​റ​യു​ന്ന കാ​ർ​ഷി​ക ബി​ല്ലി​ൽ ഒ​പ്പുവ​യ്ക്ക​രു​തെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സം​സ്ഥാ​ന നെ​ൽ​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​സ​മ്മ​ള​നം സ​ന്ദേ​ശ​ങ്ങ​ൾ അ​യയ്​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്തു.
യോ​ഗ​ത്തി​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യക്ഷ​ത വ​ഹി​ച്ചു.​ സ​മ​ര​പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് അ​ഡ്വ. ​പ്ര​ദീ​പ് കൂ​ട്ടാ​ല പ്ര​സം​ഗി​ച്ചു.​ സി​ബി​ച്ച​ൻ ക​ല്ലു​പാ​ത്ര, ജോ​ർ​ജ് തോ​മ​സ് ഞാ​റ​ക്കാ​ട്, ഡി.​ഡി.​സു​നി​ൽ​കു​മാ​ർ, ഇ. ​ഷാ​ബ്ദ്ദീ​ൻ, ജോ ​നെ​ടു​ങ്ങാ​ട്, ബി​നു മ​ദ​ന​ന​ൻ, രാ​ജ​ൻ പെ​രി​ങ്ങ​ര, ജേ​ക്ക​ബ് എ​ട്ടി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.
ക​ർ​ഷ​ക ബി​ല്ലി​നോ​ട് യോ​ജി​ക്കാ​ത്ത ക​ക്ഷി​ക​ളു​ടെ ഐ​ക്യ​നി​ര പ​ടു​ത്തു​യി​ർ​ത്ത​ണ​മെ​ന്നും കൂ​ട്ട് പ്ര​ക്ഷോ​ഭം ഉ​യ​ർ​ന്നു വ​ര​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.