ഒ​രുകോ​ടി തൈ​ന​ടീ​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Wednesday, September 23, 2020 10:20 PM IST
ആ​ല​പ്പു​ഴ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ, ഗ്രീ​ൻ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ഒ​രു​കോ​ടി തൈ​ന​ടീ​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ജയിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു. ഭൂ​മി​യു​ടെ പ​ച്ച​പ്പ് സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ക​ർ​ഷ​ക​ന് മി​ക​ച്ച ആ​ദാ​യം ല​ഭി​ക്കാ​ൻ പ​ദ്ധ​തി സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ത്യു​ത്പാ​ദ​നശേ​ഷി​യു​ള്ള ആ​യു​ർ​ജാ​ക്ക് ഇ​ന​ത്തി​ലു​ള്ള പ്ലാ​വി​ൻ​തൈ ബി​ഷ​പ്സ് ഹൗ​സ് അ​ങ്ക​ണ​ത്തി​ൽ അ​ദ്ദേ​ഹം ന​ട്ടു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ള​ങ്ങ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. പി.​ജെ. മാ​ത്യു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്ര​ഫ. ഏ​ബ്ര​ഹാം അ​റ​യ്ക്ക​ൽ, മാ​ണി​ ഫി​ലി​പ്പ്, പ​യ​സ് നെ​റ്റോ, വ​ർ​ഗീ​സ് കു​രി​ശി​ങ്ക​ൽ, എം. ​ഷം​സു​ദ്ദീ​ൻ, ആ​ർ. സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.