സ്വ​ർ​ണക്കട​ത്ത്: അ​ന്വേ​ഷ​ണം വ​ഴിതി​രി​ച്ചുവി​ടു​ന്നു​വെ​ന്ന്
Wednesday, September 23, 2020 10:22 PM IST
ആ​ല​പ്പു​ഴ: സ്വ​ർ​ണക്കള്ള​ക്ക​ട​ത്തു കേ​സി​ൽ ശ​രി​യാ​യ ദി​ശ​യി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി ന​ട​ത്തി​വ​ന്നി​രു​ന്ന അ​ന്വേ​ഷ​ണം തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽ ക​ണ്ടു വ​ഴിതി​രി​ച്ചുവി​ടാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ​ൽ​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷേ​ക്ക്് പി. ​ഹാ​രീ​സ് ആ​രോ​പി​ച്ചു. എ​ൽ​വൈ​ജെ​ഡി ജി​ല്ലാ ​ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ആ​ല​പ്പു​ഴ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രി​ന്നു അ​ദ്ദേ​ഹം. വ​ലി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടുപോ​കു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രാ​യി വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ന​ട​ക്കു​ന്ന അ​ക്ര​മ​സ​മ​ര​ങ്ങ​ൾ ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ണ്ട​ല്ലൂ​ർ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​സീ​ർ പു​ന്ന​യ്ക്ക​ൽ, ശ്യാം, ​ഗി​രീ​ഷ് ഇ​ല​ഞ്ഞി​മേ​ൽ, ഹാ​പ്പി പി. ​അ​ബു, അ​ജ്മ​ൽ, മ​നാ​ഫ് എം. ​മ​ണ്ണാ​ശേ​രി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹ​രി​ലാ​ൽ, ന​വാ​സ്, ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.