മ​രി​യാ​പു​ര​ത്ത് മാ​ലി​ന്യം ത​ള്ള​ൽ പ​തി​വ്
Wednesday, September 23, 2020 10:22 PM IST
എ​ട​ത്വ: അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ൽ മ​രി​യാ​പു​രം ജം​ഗ്ഷ​നു സ​മീ​പം വീ​ണ്ടും മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ. വൃ​ദ്ധ​ദ​ന്പ​തി​ക​ളു​ടെ വീ​ടി​നു മു​ന്നി​ലാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്.

മ​രി​യാ​പു​രം പ​ന​യ്ക്ക​ൽ (സൂ​ര്യ) അ​ര​വി​ന്ദാ​ക്ഷ​ന്‍റെ മ​തി​ലി​നോ​ടു ചേ​ർ​ന്ന് 12 ചാ​ക്ക് മാലിന്യമാ​ണ് ത​ള്ളി​യ​ത്. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​യി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. ഒ​രു മാ​സം മു​ന്പ്് സ​മീ​പ​ത്തെ വീ​ടാ​യ മാ​ലി​യി​ൽ അ​പ്പ​ച്ച​ന്‍റെ വീ​ടി​നു മു​ന്പി​ൽ അ​റ​വുമാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. ര​ണ്ടു​മാ​സം മു​ന്പ് ക​ക്കൂ​സ് മാ​ലി​ന്യ​വും മ​രി​യാ​പു​ര​ത്ത് ത​ള്ളി​യി​ട്ടു​ണ്ട്.

മ​രി​യാ​പു​ര​ത്ത് മാ​ലി​ന്യ​ങ്ങ​ൾ നി​റ​യു​ന്ന​ത് പ​തി​വാ​യ​തോ​ടെ വാ​ഹ​ന-​കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ മൂ​ക്ക് പൊ​ത്തി​വേ​ണം ക​ട​ന്നു​പോ​കാ​ൻ.
പോ​ലീ​സ് നൈ​റ്റ് പ​ട്രോ​ളിം​ഗ് ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.