റോ​ഡ് നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Wednesday, September 23, 2020 10:22 PM IST
എ​ട​ത്വ: പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് പൂ​വ​ക്കാ​ട് ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള പു​തി​യ റോ​ഡി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന​ ഘ​ട്ട​ത്തി​ലേ​ക്ക്. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്പോ​ൾ എ​ട​ത്വ ന​ഗ​ര​ച​ത്വ​ര​ത്തി​ലേ​ക്കും ആ​ശു​പ​ത്രി, സ്കൂ​ൾ, കോ​ള​ജ്, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വ​ള്ള​ത്തെ ആ​ശ്ര​യി​ക്കാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് എ​ത്താ​ൻ ക​ഴി​യും. വാ​ർ​ഡ് അം​ഗം ബെ​റ്റി ജോ​സ​ഫി​ന്‍റെ നി​ര​ന്ത​ര പ്ര​യ​ത്നഫ​ല​മാ​യാ​ണ് റോഡ് നിർമിച്ചത്. വെ​ള്ള​പ്പൊ​ക്ക​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന ത​ര​ത്തി​ലാണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം. ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി. ​രാ​ജേ​ന്ദ്ര​ൻ, അ​സി. സെ​ക്ര​ട്ട​റി വി.​എ​ൽ. വ​ത്സ​മ്മ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പി.​കെ. പ​ത്മ​കു​മാ​ർ എ​ന്നി​വ​രും പ്ര​വൃ​ത്തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നാ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.