കോ​വി​ഡ്: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സി ​കാ​റ്റ​ഗ​റി​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്കും
Wednesday, September 23, 2020 10:25 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ത​രി​ൽ സ​ങ്കീ​ർ​ണ​മാ​യ സ്ഥി​തി​യി​ലു​ള്ള രോ​ഗി​ക​ളെ മാ​ത്രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ നി​ർ​ദേ​ശം ന​ൽ​കി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വെ​ന്‍റി​ലേ​റ്റ​ർ ഉ​ൾപ്പെടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്കു ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി. സി-​കാ​റ്റ​ഗ​റി​യി​ലു​ള്ള രോ​ഗി​ക​ളെ​യും ബി-​കാ​റ്റ​ഗ​റി​യി​ൽ അ​ടി​യ​ന്ത​ര പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​രെ​യു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ഗ​ണി​ക്കു​ക.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് സൂ​പ്ര​ണ്ട്, പ്രി​ൻ​സി​പ്പ​ൽ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​രു​മാ​യി ക​ള​ക്ട​ർ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തി. നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ര്യ​മാ​യ ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ളെ അ​ടു​ത്തു​ള്ള സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ സൂ​പ്ര​ണ്ടി​നെ​യും പ്രി​ൻ​സി​പ്പ​ലി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

ഇ​ത്ത​ര​ത്തി​ൽ ബ​ണ്ടു​ക​ൾ ഒ​ഴി​ച്ചി​ടു​ന്ന​തി​ലൂ​ടെ അ​ടി​യ​ന്ത​ര പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ളെ പു​റ​ത്തു​നി​ന്ന് എ​ത്തി​ച്ചാ​ൽ അ​ഡ്മി​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത​വ​രെ ഇ​ത്ത​ര​ത്തി​ൽ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് ഡിഎം ന​ട​പ​ടി​യെ​ടു​ക്കും. കേ​സു​ക​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളാ​യി അ​രൂ​ർ, കാം​ലോ​ട്ട്, പു​ന്ന​പ്ര, മാ​ധ​വ, സെ​ഞ്ചു​റി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കും. ഈ ​ഒ​രു​ക്ക​ങ്ങ​ൾ ര​ണ്ടു​ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ബ്ലോ​ക്കു​ക​ളി​ലെ സി​എ​ഫ്എ​ൽ​ടി​സി​ക​ൾ​ക്കാ​യി ഓ​ക്സി​ജ​ൻ സൗ​ക​ര്യ​മു​ള്ള ഒ​രു ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. കൂ​ടാ​തെ അ​ഡ്വാ​ൻ​സ് ലൈ​ഫ് സ​പ്പോ​ർ​ട്ട് (എ​എ​ൽ​എ​സ്) ആം​ബു​ല​ൻ​സു​ക​ളും സ​ജ്ജീ​ക​രി​ക്കും.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചൂ​ടു​വെ​ള്ളം രോ​ഗി​ക​ൾ​ക്കു ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സോ​ളാ​ർ ഹീ​റ്റ​റി​ന്‍റെ നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ വെ​ള്ളം ചൂ​ടാ​ക്കു​ന്ന​തി​ന് ഹീ​റ്റ​റു​ക​ൾ ത​യാറാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഡി​എം​ഒ എ​ൽ. അ​നി​ത​കു​മാ​രി, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ർ.​വി. രാം​ലാ​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​ടി. വി​ജ​യ​ല​ക്ഷ്മി, ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.