ദേ​ശീ​യ​പാ​ത കൈ​യേ​റി അ​ന​ധി​കൃ​ത മ​ത്സ്യ​ക്ക​ച്ച​വ​ടം; നി​യ​മന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ൻ
Thursday, September 24, 2020 10:22 PM IST
അ​ന്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത 66ൽ ​കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​നു വ​ട​ക്കു​വ​ശം സെ​യ്താ​ർ പ​ള്ളി​യു​ടെ എ​തി​ർ​വ​ശ​ത്ത് ദേ​ശീ​യ​പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചു നി​ര​ത്തി അ​ന​ധി​കൃ​ത മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ നി​യ​മന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽനി​ന്നും പു​ല​ർ​ച്ചെ മൂ​ന്നി​ന് മ​ത്സ്യം കൊ​ണ്ടുവ​ന്ന് രാ​വി​ലെ ആ​റു​വ​രെ ഇ​വി​ടെ അ​ന​ധി​കൃ​ത​മാ​യി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യാ​ണ് പ​രാ​തി.
ദേ​ശീ​യ​പാ​ത കൈ​യേ​റി മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെത്തുട​ർ​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടു കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നി​യ​മന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ദേ​ശീ​യ​പാ​ത ഇ​ടി​ച്ചു നി​ര​ത്തി മ​ത്സ്യ​ക​ച്ച​വ​ട​ത്തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന് സ​ഹാ​യി​ച്ച ജെ​സി​ബി ഉ​ട​മ​യ്ക്കെ​തി​രെ​യും അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​യും ഹൈ​വേ പ്രൊ​ട്ട​ക‌്ഷ​ൻ ആ​ക്ട്, സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റ​ൽ, കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ക്ക​ൽ എ​ന്നി​ങ്ങ​നെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.
ദേ​ശീ​യ​പാ​ത​യി​ൽ മ​ത്സ്യ​ക്ക​ച്ച​വ​ടം നി​രോ​ധി​ച്ചു​കൊ​ണ്ട് ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ൻ​ജ​നീ​യ​ർ മൂ​ന്നാ​ഴ്ച മു​ന്പാ​യി ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടും ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ത്സ്യ​ക്ക​ച്ച​വ​ടം തു​ട​രു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്തുവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ദേ​ശീ​യ പാ​ത​യി​ൽ പു​റ​ക്കാ​ട്, തോ​ട്ട​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ്യ വി​ല്പ​ന പോ​ലീ​സ് ഇ​ട​പെ​ട്ട് നി​ർ​ത്തി വ​യ്പി​ച്ചു. പ​ല സ്ഥ​ല​ത്തും റോ​ഡി​ലേ​ക്ക് ക​യ​റിനി​ന്നാ​ണ് മ​ത്സ്യം വി​റ്റി​രു​ന്ന​ത്. ഇ​തി​നെ​തി​രെ വ്യാ​പ​ക പ​രാ​തി​യും ഉ​യ​ർ​ന്നി​രു​ന്നു. നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് വീ​ണ്ടും മ​ത്സ്യ വി​ല്പ​ന ന​ട​ത്തി​യാ​ൽ കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
മൂ​ന്നാ​ഴ്ച മു​ന്പ് ക​ല്ല​ന്പ​ല​ത്ത് മ​ത്സ്യ​വ്യാ​പാ​രം ന​ട​ത്തി റോ​ഡ് ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ചി​രു​ന്നു. അ​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വീ​ണ്ടും ക​ച്ച​വ​ടം ന​ട​ത്തി. തു​ട​ർ​ന്ന് അ​ത് ശ്ര​ദ്ധി​ക്കാ​ത്ത അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​റെ സ​സ്പെ​ൻ​ഡും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ഉ​ട​പെ​ട്ട് മ​ത്സ്യ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു. ദേ​ശീ​യ​പാ​തക​ളി​ൽ അ​ന​ധി​കൃ​ത മ​ത്സ്യ​വ്യാ​പാ​രം ഇ​പ്പോ​ഴും ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ ചീ​ഫ് എ​ൻ​ജി​നിയ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.