മെ​സ് ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 26, 2020 10:16 PM IST
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019-2020 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 7.5 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചു തു​റ​വു​ർ വെ​സ്റ്റ് ഗ​വൺമെന്‍റ് യുപി സ്കു​ളി​ന് മെ​സ് ഹാ​ൾ നി​ർ​മി​ച്ചു ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേ​മ രാ​ജ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ധ​നേ​ഷ് കു​മാ​ർ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ എ​ൻ. രൂ​പേ​ഷ്, ആ​ർ. ഹ​രീ​ഷ്, ഷി​യാ​ദ്, മാ​ല​തി, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ര​ഞ്ച​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ബു, ഷി​ഹാ​ബു​ദ്ദീ​ൻ, അ​ജി​മോ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.