കാ​യം​കു​ളം ക​ണ്‍​സ്യു​മ​ർ ഫെ​ഡ് ശു​ശ്രു​ഷ ലാ​ബ് ആ​ധു​നി​ക​രീ​തി​യി​ൽ പു​ന​രാ​രം​ഭി​ച്ചു
Saturday, September 26, 2020 10:16 PM IST
കാ​യം​കു​ളം: കാ​യം​കു​ളം ത്രി​വേ​ണി​യോ​ടു ചേ​ർ​ന്ന് തു​ട​ങ്ങു​ന്ന ഇ ​ത്രി​വേ​ണി സെ​ന്‍റ​ർ, കാ​യം​കു​ളം മു​നി​സി​പ്പ​ൽ ബി​ൽ​ഡിം​ഗ് കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ണ്‍​സ്യു​മ​ർ ഫെ​ഡി​ന്‍റെ വി​പു​ലീ​ക​രി​ച്ച ശു​ശ്രു​ഷ ലാ​ബ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം യു. ​പ്ര​തി​ഭ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കു​റ​ഞ്ഞ ചെ​ല​വി​ൽ എ​ല്ലാ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളും മ​റ്റ് അ​നു​ബ​ന്ധ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മെ​ഷീ​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രു​ന്ന ലാ​ബ്, സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ​യും ​പ്ര​തി​ഭ എം​എ​ൽ​എയു​ടെ​യും ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ എ​ല്ലാ​വി​ധ ല​ബോ​റ​ട്ട​റി ടെ​സ്റ്റു​ക​ളും ഇ​വി​ടെ ചെ​യ്തു​കൊ​ടു​ക്കും.

എ​ല്ലാ​വി​ധ സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും വി​പ​ണി വി​ല​യെ​ക്കാ​ൾ കു​റ​ഞ്ഞ എം​ആ​ർ​പി​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന ഇ ​ത്രി​വേ​ണി സ്റ്റേ​ഷ​ന​റി സെ​ന്‍റ​റും കാ​യം​കു​ളം ത്രി​വേ​ണി​യോ​ടു ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​ൻ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​സ്യു​മ​ർ ഫെ​ഡ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ആ​ർ. ജ​യ​കു​മാ​ർ, ക​ണ്‍​സ്യു​മ​ർ ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം മ​ധു​സൂ​ദ​ന​ൻ, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ർ. ഗി​രി​ജ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. യു. ​മു​ഹ​മ്മ​ദ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷീ​ബ ദാ​സ്, ഡി. ​അ​ശ്വി​നി​ദേ​വ്, ഇ​ർ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.