സി.​എ​ഫ്. തോ​മ​സ് മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ കാ​വ​ലാ​ൾ: മാ​ർ തോ​മ​സ് ത​റ​യി​ൽ
Sunday, September 27, 2020 10:28 PM IST
ച​ങ്ങ​​നാ​​ശേ​​രി​: ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ മ​​ത​​സൗ​​ഹാ​​ർ​ദ​ത്തി​​ന്‍റെ കാ​​വ​​ലാ​​ളാ​​യി​​രു​​ന്നു സി.​​എ​​ഫ്. തോ​​മ​​സ് എ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ.
മൂ​​ന്ന് പ്ര​​ബ​​ല​​സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​മാ​​യ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ സ​​ഹ​​വ​​ർ​​ത്തി​​ത്വ​​വും സ​​മാ​​ധാ​​ന​​വും നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​ന്‍റെ മു​​ഖ്യ​​കാ​​ര​​ണം മ​​ത​​വി​​കാ​​ര​​ങ്ങ​​ളെ ചൂ​​ഷ​​ണം ചെ​​യ്യാ​​ൻ രാ​ഷ്‌​ട്രീ​​യ നേ​​തൃ​​ത്വം തു​​നി​​ഞ്ഞി​​ട്ടി​​ല്ലെ​​ന്ന​​തു​​ത​​ന്നെ​​യാ​​ണ്.
വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു സ​​മാ​​ധാ​​ന​​ത്തോ​​ടെ ജീ​​വി​​ക്കാ​​നു​​ള്ള ഇ​​ട​​മാ​​യി ത​​ന്‍റെ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം നി​​ല​​നി​​ൽ​​ക്ക​​ണ​​മെ​​ന്ന് അ​​ദേ​ഹം ആ​​ഗ്ര​​ഹി​​ച്ചു. വ്യ​​ക്തി​​പ​​ര​​മാ​​യ നേ​​ട്ട​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി മൂ​​ല്യ​​ങ്ങ​​ളെ ബ​​ലി​​ക​​ഴി​​ക്കാ​​ത്ത ആ​​ദ​​ർ​​ശ​​ധീ​​ര​​നാ​​യി​​രു​​ന്നു സി.​​എ​​ഫ്. എ​ന്നും അ​ദേ​ഹം അ​നു​സ്മ​രി​ച്ചു.