പ​ഞ്ച​ലോ​ഹവി​ഗ്ര​ഹം ക​വ​ർ​ന്ന സം​ഭ​വം: ഉ​ട​മ​ക​ളു​ടെ പ​രാ​തി​യി​ൽ ദു​രൂഹ​ത​യെ​ന്ന്
Monday, September 28, 2020 10:05 PM IST
ചെ​ങ്ങ​ന്നൂ​ർ: വി​ഗ്ര​ഹ​നി​ർ​മാ​ണ ശാ​ല​യി​ൽ നി​ന്നും പ​ഞ്ച​ലോ​ഹ​വി​ഗ്ര​ഹം ക​വ​ർ​ന്നെ​ന്ന പ​രാ​തി​യി​ൽ ദു​രൂ​ഹ​ത​യെ​ന്ന്. എം​സി റോ​ഡി​ൽ ചെ​ങ്ങ​ന്നൂ​ർ മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട്ട് ആ​ല​പ്പു​ഴ ജി​ല്ലാ അ​തി​ർ​ത്തി​ക്കു സ​മീ​പ​മു​ള്ള പ​ണി​ക്കേ​ഴ്സ് ഗ്രാ​നൈ​റ്റ്സ് എ​ന്ന വി​ഗ്ര​ഹ നി​ർ​മാ​ണ​ശാ​ല​യി​ൽനി​ന്നു ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ഓ​ടെ ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ 20ല​ധി​കം വ​രു​ന്ന സം​ഘം ര​ണ്ടു​കോ​ടി രൂ​പ വി​ല​വ​രു​ന്ന 60 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള പ​ഞ്ച​ലോ​ഹ അ​യ്യ​പ്പ​വി​ഗ്ര​ഹം ത​ങ്ങ​ളെ ആ​ക്ര​മി​ച്ച ശേ​ഷം ക​വ​ർ​ന്നെ​ന്നാ​ണ് ചെ​ങ്ങ​ന്നൂ​ർ ത​ട്ടാ​വി​ള കു​ടുംബാം​ഗ​ങ്ങ​ളാ​യ മ​ഹേ​ഷ് പ​ണി​ക്ക​രും സ​ഹോ​ദ​ര​ൻ പ്ര​കാ​ശ് പ​ണി​ക്ക​രും പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ല​ണ്ട​നി​ലെ ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കാ​ൻ വേ​ണ്ടി നി​ർമി​ക്കു​ക​യാ​യി​രു​ന്നു വി​ഗ്ര​ഹം.

വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​രെ ത​ട​യാ​നാ​യി ശ്ര​മി​ച്ച ത​ങ്ങ​ളേ​യും ജീ​വ​ന​ക്കാ​രേ​യും ആ​ക്ര​മി​ച്ച ശേ​ഷ​മാ​ണ് വി​ഗ്ര​ഹം ക​ട​ത്തി​യ​തെ​ന്നാണ് ഉ​ട​മ​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞത്. അ​ക്ര​മ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ർ ത​ഞ്ചാ​വൂ​ർ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജീ​വ് (35), നെ​ഗു​നാ​ഥ​ൻ (37) എ​ന്നി​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു​പേ​ർ ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. കാ​ര​ക്കാ​ട് സ്വ​ദേ​ശി​യും സ്ഥാ​പ​ന​ത്തി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തുവ​ന്ന​ിരു​ന്ന സം​ഗീ​ത് സോ​ണി എ​ന്ന യു​വാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ക്ര​മ​ണ​വും മോ​ഷ​ണ​വും ന​ട​ന്ന​തെ​ന്ന് ഉ​ട​മ​ക​ൾ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ ഉ​യ​ർ​ന്നുവ​ന്നു. ഉ​ട​മ​സ്ഥ​രാ​യ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ൾ ന​ൽ​കി​യ മൊ​ഴി​യി​ലും വൈ​രു​ധ്യ​ങ്ങ​ളു​ണ്ട്. വി​ഗ്ര​ഹ​ത്തി​ന്‍റെ തൂ​ക്കം ക​വ​ർ​ച്ചാ സം​ഘ​ത്തി​ലെ ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തെ സം​ബ​ന്ധി​ച്ചും പ​റ​യു​ന്ന​തി​ൽ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. ഒ​ട്ടേ​റെ​യാ​ളു​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളു​ള്ള റോ​ഡ​രി​കി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ വാ​ദി​ക​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ചു​ള്ള ആ​ളു​ക​ൾ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നി​ല്ലെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ വെ​ളി​പ്പെ​ടു​ത്തി. രാ​ത്രി പ​ത്തി​നു മു​ന്പ് മോ​ഷ​ണ​ത്തി​നാ​യി ഇ​ത്ര​യു​മാ​ളു​ക​ൾ ഇ​പ്പ​റ​യു​ന്ന സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ഒ​രി​ക്ക​ലും എ​ത്തി​ച്ചേ​രു​വാ​നി​ട​യി​ല്ലെ​ന്നും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്പോ​ൾ ഇ​വ​രു​ടെ പ​രി​ക്കു​ക​ൾ നി​സാ​ര​മാ​ണെ​ന്നു​മാ​ണ് പോ​ലീസി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

സ്ഥാ​പ​ന​ത്തി​ൽ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ച്ചി​ട്ടി​ല്ല എ​ന്നു​ള്ള​തും 60 കി​ലോ​ഗ്രാം വ​രു​ന്ന പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം എ​ങ്ങ​നെ ബൈ​ക്കി​ൽ മോ​ഷ്ടി​ച്ചു കൊ​ണ്ടു പോ​കും എ​ന്ന​തും സം​ശ​യ​മു​ണ​ർ​ത്തു​ന്നു.

മാ​ത്ര​മ​ല്ല ഇ​വ​രു​ടെ ഓ​ഫീ​സ് മു​റി​യു​ടെ അ​ല​മാ​ര​യും മ​റ്റു സാ​ധ​ന​ങ്ങ​ളും ത​ക​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും അ​ല​മാ​ര​യു​ടെ ത​ട്ടി​ൽ ഇ​രി​ക്കു​ന്ന വി​ഗ്ര​ഹ​ങ്ങ​ൾ​ക്ക് യാ​തൊ​രു കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ഇ​തി​ൽ ഇ​രു​ന്ന ര​ണ്ടു വ​ലി​പ്പ​മു​ള്ള വി​ഗ്ര​ഹ​ങ്ങ​ൾ ത​റ​യി​ൽ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ലു​മാ​ണ്. എ​ന്നാ​ൽ ഇ​ത്ര​യും വ​ലി​പ്പ​വും ക​ന​വും ഉ​ള്ള വി​ഗ്ര​ഹ​ങ്ങ​ൾ താ​ഴെ വീ​ണി​ട്ടും ത​റ​യ്ക്ക് ഒ​രു പോ​റ​ൽ പോ​ലും ഏ​റ്റി​ട്ടു​മി​ല്ല. ഇ​വി​ടെ നി​ന്നു​മാ​ണ് പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം മോ​ഷ്ടി​ച്ച​താ​യി വാ​ദി​ക​ൾ പ​റ​യു​ന്ന​ത്.

വി​ഗ്ര​ഹ​ത്തി​ന്‍റെ വി​ല സം​ബ​ന്ധി​ച്ചും മ​റ്റും ചി​ല അ​വ്യ​ക്ത​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ങ്ങ​നെ ഒ​ട്ടേ​റെ സം​ശ​യ​ങ്ങ​ളാ​ണ് പോ​ലീ​സി​നു മു​ന്നി​ലു​ള്ള​ത്. ഈ ​വി​ധ​ത്തി​ലു​ള്ള​എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ടെ​ന്ന് ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി പി.​വി. ബേ​ബി പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​മെ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡ് ഹ​രി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

അ​വി​ടെ നി​ന്നും സ​ച്ചി​ൻ എ​ന്ന പോ​ലീ​സ് നാ​യ മു​ള​ക്കു​ഴ ക​നാ​ൽ പാ​ല​ത്തി​നു സ​മീ​പം വ​രെ ഓ​ടി​യെ​ത്തി നി​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും എ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.