ക്വാ​റ​ന്‍റൈനി​ലുള്ള​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ വീ​ട് വി​ട്ടു​ന​ല്കി ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്
Monday, September 28, 2020 10:08 PM IST
അ​ന്പ​ല​പ്പു​ഴ: ക്വാ​റ​ന്‍റൈനി​ൽ താ​മ​സി​ക്കാ​ൻ വി​ടു വി​ട്ടു​കൊ​ടു​ത്ത ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് നാ​ടി​ന് മാ​തൃ​ക​യാ​യി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് താ​മ​ല്ലാ​ക്ക​ൽ പു​തു​വേ​ലി​ൽ നി​സാ​ന ബീ​ഗ​മാ​ണ് വി​യ​പു​ര​ത്തെ കു​ടും​ബ വി​ട് ക്വാ​റ​ന്‍റൈനി​ൽ താ​മ​സി​ക്കാ​ൻ വി​ട്ടുന​ൽ​കി​യ​ത്. ക​ഴി​ഞ്ഞദി​വ​സം വി​യ​പു​രം ര​ണ്ടാം വാ​ർ​ഡി​ലു​ള്ള ഒ​രു യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് അദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യവ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.
പ​ല​ർ​ക്കും വീടു​ക​ളി​ൽ അ​തി​നു​ള്ള സൗ​ക​ര്യ​മി​ല്ല​യി​രു​ന്നു. ഈ ​വി​വ​രം അ​റി​ഞ്ഞ നി​സാ​ന ബീ​ഗം വീട് വി​ട്ടുകൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് ഡ്യു​ട്ടി ചെ​യ്യു​ന്ന​തി​നാ​ൽ ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​റി​യാ​വു​ന്ന​തുകൊ​ണ്ടാ​ണ് വീട് വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യ​റാ​യി മു​ന്നോ​ട്ടുവ​ന്ന​തെ​ന്ന് നി​സാ​ന ബീ​ഗം പ​റ​ഞ്ഞു.