ഐടിഐ കെട്ടിടത്തിന്‍റെ നിർമാണോദ്ഘാടനം
Monday, September 28, 2020 10:09 PM IST
മാവേലിക്കര: അ​ടി​സ്ഥാ​ന വ​ർ​ഗ ജ​ന​വി​ഭാ​ഗ​ത്തി​ന് വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും ന​ൽ​കാ​നും അ​വ​ർ​ക്കാ​യി മ​റ്റു ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് സാ​ധി​ച്ചെ​ന്ന് പ​ട്ടി​ക​ജാ​തി വി​ക​സ​ന മ​ന്ത്രി എ.​കെ ബാ​ല​ൻ.
മാ​വേ​ലി​ക്ക​ര​യി​ൽ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഐടിഐയു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് മൂ​ന്നു​നി​ല​ക​ളു​ള്ള കെ​ട്ടി​ട​മാ​ണ് മാ​വേ​ലി​ക്ക​ര ഗ​വ. ഐടിഐ​ക്കാ​യി നി​ർ​മി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ന​വീ​ൻ മാ​ത്യു ഡേ​വി​ഡ്, സ​തി കോ​മ​ള​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ലീ​ലാ​മ​ണി, അം​ബി​കാ ശി​വ​ൻ,സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം രാ​മ​ച​ന്ദ്ര​ൻ മു​ല്ല​ശേ​രി​ൽ, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ ബി. ​ബെ​ഞ്ച​മി​ൻ, പൊ​തു​മ​രാ​മ​ത്തു കെ​ട്ടി​ട വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്. ശാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.