ശ്മ​ശാ​ന​ത്തി​ന്‍റെ ത​ക​രാ​ർ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, September 29, 2020 10:20 PM IST
ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​നു സ​മീ​പം ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ധു​നി​ക ശ്മ​ശാ​ന​ത്തി​ന്‍റെ ത​ക​രാ​ർ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സി​ഡ്ക്കോ മു​ഖാ​ന്തരം ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി മൂന്നുമാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​ക്കും മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കും നി​ർദേ​ശം ന​ൽ​കി. ക​മ്മീ​ഷ​ൻ ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് വാ​ങ്ങി. 2009 മാ​ർ​ച്ച് മു​ത​ലാ​ണ് ശ്മ​ശാ​നം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് ത​ക​രാ​റി​ലാ​യ​പ്പോ​ൾ ചി​മ്മി​നി മാ​റ്റിവ​യ്ക്കാ​ൻ 2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ എ​ട്ടു​ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു. എ​ന്നാ​ൽ തെ​ര​ഞ്ഞ​ടു​പ്പ് പെ​രു​മാ​റ്റ​ച്ചട്ടം വ​ന്ന​തി​നാ​ൽ ന​ട​ന്നി​ല്ല. 2019 മാ​ർ​ച്ചി​ൽ സി​ഡ്ക്കോ​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു.​ശ്മ​ശാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കേ​ണ്ട​ത് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള ഒ​ന്നാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ സോ. ​ജി. സാ​മു​വേ​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.