ശു​ചി​ത്വ​മി​ഷ​ൻ ക്രി​യേ​റ്റീ​വ് ഡി​സൈ​നു​ക​ൾ​ക്ക് മ​ത്സ​രം നടത്തും
Tuesday, September 29, 2020 10:20 PM IST
ആ​ല​പ്പു​ഴ: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​ഴ്‌വസ്തു​ക്ക​ൾ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ ത​രം​തി​രി​ക്ക​ണ​മെ​ന്നും അ​ജൈ​വ പാഴ്‌വസ്തു​ക്ക​ൾ പ്ര​ത്യേ​കം സൂ​ക്ഷി​ച്ച് ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് കൈ​മാ​റ​ണ​മെ​ന്നു​മു​ള്ള ആ​ശ​യം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ പ​റ്റു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന വ​ലി​യ ഹോ​ർ​ഡിം​ഗു​ക​ൾ​ക്കു​ള്ള ഡി​സൈ​നു​ക​ൾ ക്ഷ​ണി​ച്ചു. ശു​ചി​ത്വ​മി​ഷ​നാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ന​ല്ല ആ​ശ​യ​ങ്ങ​ൾ ഡി​സൈ​നി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​ൻ ക​ഴി​വു​ള്ള ആ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഹോ​ർ​ഡിം​ഗു​ക​ളി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള മി​ക​ച്ച ഡി​സൈ​നു​ക​ൾ ല​ഭ്യ​മാ​ക്കി​യെ​ങ്കി​ൽ മാ​ത്ര​മേ പാ​രി​തോ​ഷി​കം ല​ഭി​ക്കു​ക​യു​ള്ളൂ.
ഒ​ക്ടോ​ബ​ർ ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പ് എ​ൻ​ട്രി​ക​ൾ എ​3 സൈ​സ് ഷീ​റ്റി​ൽ ഡി​ജി​റ്റ​ൽ പ്രി​ന്‍റ് ആ​യി സം​സ്ഥാ​ന ശു​ചി​ത്വ​മി​ഷ​ൻ ഓ​ഫീ​സി​ൽ നേ​രി​ട്ടും സോ​ഫ്റ്റ് കോ​പ്പി [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലും ല​ഭ്യ​മാ​ക്ക​ണം. ഒ​ക്ടോ​ബ​ർ 12ന് ​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും. സം​സ്ഥാ​ന​ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഏ​റ്റ​വും മി​ക​ച്ച ഡി​സൈ​നി​ന് 10,000 രൂ​പ പാ​രി​തോ​ഷി​കം ല​ഭി​ക്കും. ഒ​ന്നി​ല​ധി​കം മി​ക​ച്ച ആ​ശ​യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ പൊ​തു അ​ഭി​പ്രാ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി തെ​ര​ഞ്ഞെ​ടു​ക്കും.