സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ഒ​ക്ടോ​ബ​ർ എ​ട്ടി​ന് തു​ട​ക്കം
Tuesday, September 29, 2020 10:20 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ഒ​ക്ടോ​ബ​ർ എ​ട്ടി​ന് തു​ട​ക്കം കു​റി​ക്കും. അ​ഞ്ചു​കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ഹി​തം 41 ല​ക്ഷം രൂ​പയാ ണ്. ബാ​ക്കി​ കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ​ഹി​ക്കും. 23 വാ​ർ​ഡു​ക​ളി​ലാ​യി 4100 ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് തെരഞ്ഞെ​ടു​ത്തി​ട്ടു​ള്ളത്. ഇ​വ​രി​ൽനി​ന്നും ആ​യി​രം രൂ​പ ഈ​ടാ​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെക്കുറി​ച്ച് ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല ജ​ല​വി​ഭ​വവ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് സ​ബ് ഡി​വി​ഷ​ൻ എ​ൻ​ജി​നി​യ​ർ സി.​ആ​ർ. മ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ്യോ​തി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​. എ​ൻ​ജി​നി​യ​ർ സി. കെ. ശ​ശി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രേ​ഷ്മ ​രം​ഗ​നാ​ഥ്, ര​മ മ​ദ​ന​ൻ, സു​ധ​ർ​മ​ സ​ന്തോ​ഷ്, ബി​നി​ത മ​നോ​ജ്, സാ​നു​, എ​ൻ.​വി. ഷാ​ജി, ര​മേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.