ബൈ​ക്ക് പി​ക്ക​പ്പ് വാ​നി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, September 29, 2020 10:21 PM IST
ഹ​രി​പ്പാ​ട്: ബൈ​ക്ക് പി​ക്ക​പ്പ് വാ​നി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കു​മാ​ര​പു​രം പൊ​ത്ത​പ്പ​ള്ളി വ​ട​ക്ക് വി​ഷ്ണു വി​ജ​യ് ഭ​വ​ന​ത്തി​ൽ പ​രേ​ത​നാ​യ വേ​ണു​ഗോ​പാ​ലാ​ചാ​രി​യു​ടെ മ​ക​ൻ വി​ജ​യ് (21) ആ​ണ് മ​രി​ച്ച​ത്.​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​ല്ലേ​ക്ക​ര കോ​ള​നി​യി​ൽ മ​ണി​ക്കു​ട്ട​ൻ (18) നി​സാ​ര പ​രി​ക്കു​ക​ളൊ​ടെ ര​ക്ഷ​പ്പെ​ട്ടു.​

ദേ​ശീ​യ​പാ​ത​യി​ൽ താ​മ​ല്ലാ​ക്ക​ൽ കെ ​വി ജെ​ട്ടി ജം​ഗ്ഷ​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കുന്നേരം നാലിനാ​യി​രു​ന്നു അ​പ​ക​ടം.​നാ​ര​ക​ത്ത​റ​യി​ൽ നി​ന്ന് ക​രു​വാ​റ്റ ഭാ​ഗ​ത്തേ​ക്ക് പോ​യ ബൈ​ക്ക് മു​ന്നി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന​ടി​യി​ൽ ഒ​ട്ടോ​യി​ൽ ത​ട്ടി നി​യ​ന്ത്ര​ണം തെ​റ്റി എ​തി​ർ​ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യിനെ ​വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ന് മ​ര​ണം സം​ഭ​വി​ച്ചു.​മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. അമ്മ: പു​ഷ്ക​ല. സ​ഹോ​ദ​ര​ൻ: വി​ഷ്ണു .