ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, September 29, 2020 10:21 PM IST
മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു, ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചെ​ട്ടി​കു​ള​ങ്ങ​ര പേ​ള ബി​ന്ദു​ഭ​വ​ന​ത്തി​ൽ പ​രേ​ത​നാ​യ ര​മ​ണ​ന്‍റെ മ​ക​ൻ അ​ഭി​ജി​ത്ത്(22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ചെ​ട്ടി​കു​ള​ങ്ങ​ര വ​രി​ക്കോ​ലി​ൽ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ത​ട്ടാ​ര​ന്പ​ല​ത്തി​ലെ മൊ​ബൈ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ഭി​ജി​ത്ത് കാ​യം​കു​ള​ത്തേ​ക്ക് പോ​ക​വെ ഇ​യാ​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ഈ​രേ​ഴ വ​ട​ക്ക് ഉ​മേ​ഷ് ഭ​വ​ന​ത്തി​ൽ നി​ഖി​ൽ, ചെ​ട്ടി​കു​ള​ങ്ങ​ര പൂ​വ​ൻ​പ​ള്ളി​യി​ൽ സം​ഗീ​ത് എ​ന്നി​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​വ​രേ​യും ത​ട്ടാ​ര​ന്പ​ല​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ഭി​ജി​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ഭി​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അമ്മ: ബി​ന്ദു, സ​ഹോ​ദ​രി അ​ഭി​രാ​മി. സം​സ്കാ​രം പി​ന്നീ​ട്.