ക​യ​ർ കോ​ന്പോ​സി​റ്റ് ബോ​ർ​ഡ് ഫാ​ക്ട​റി​യി​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ത്പാ​ദ​നം തു​ട​ങ്ങി
Tuesday, September 29, 2020 10:23 PM IST
ആ​ല​പ്പു​ഴ: ഫോം ​മാ​റ്റിം​ഗ്സ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ ക​യ​ർ കോന്പോ​സി​റ്റ് ബോ​ർ​ഡ് ഫാ​ക്ട​റി​യി​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഉത്പാ​ദ​നം ആ​രം​ഭി​ച്ചു. നി​ല​വി​ൽ ക​യ​ർ മ്യൂ​സി​യ​ത്തി​നാ വ​ശ്യ​മാ​യ കോ​ന്പോ​സി​റ്റ് ബോ​ർ​ഡു​ക​ൾ ഉത്പാ​ദി​പ്പി​ക്കു​ക​യാ​ണ്. ക​ന്പ​നി ക​യ​ർ കോ​ന്പോ​സി​റ്റ് ബോ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഡൈ​നിം​ഗ് ടേ​ബി​ളും അ​തോ​ടൊ​പ്പമു​ള്ള ക​സേ​ര​ക​ളും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ധ​ന-​ക​യ​ർ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ക്ലി​ഫ് ഹൗ​സി​ൽ വ​ച്ച് കൈ​മാ​റി.
ക​യ​ർ സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ​ത്മ​കു​മാ​ർ, ക​ന്പ​നി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ഭ​ഗീ​ര​ഥ​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജി. ​ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി. മൂ​ന്നി​ന് ക​യ​ർ കോ​ന്പോ​സി​റ്റ് ബോ​ർ​ഡി​ന്‍റെ ആ​ദ്യ വി​ല്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ ഫാ​ക്ട​റി​യി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. ആ​ദ്യ ലോ​ഡി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് നി​ർ​വ​ഹി​ക്കും.