ഓ​ട്ടോ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് രണ്ടു പേ​ർ​ക്കു പ​രി​ക്ക്
Wednesday, September 30, 2020 10:52 PM IST
എ​ട​ത്വ: ഓ​ട്ടോ​യും മു​ച്ച​ക്ര സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഭി​ന്ന​ശേ​ഷി യു​വാ​വി​നും ഓ​ട്ടോ ഡ്രൈ​വ​റി​നും പ​രി​ക്ക്. മു​ച്ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യ മ​രി​യാ​പു​രം പ​ച്ച നൂ​റ്റെ​ട്ടും​ചി​റ രാ​ജ​ൻ, ത​ക​ഴി വി​രി​പ്പാ​ല സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന്തോ​ഷി​നെ തി​രു​വ​ല്ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ജ​ൻ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മ​ണി​യോ​ടെ ത​ക​ഴി-​എ​ട​ത്വ സം​സ്ഥാ​ന പാ​ത​യി​ൽ മ​രി​യാ​പു​രം ജം​ഗ്ഷ​നി​ലാണ് അ​പ​ക​ടം. നീ​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്കു​ചെ​യ്തി​രു​ന്ന മു​ച്ച​ക്ര സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചശേ​ഷം ഓ​ട്ടോ സ​മീ​പ​ത്തെ മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി നി​ന്നു. ഓ​ട്ടോ​യു​ടെ മു​ൻ​വ​ശം പൂ​ർ​ണമാ​യി ത​ക​ർ​ന്നു. ഓ​ടി​ക്കൂ​ടി​യ​വ​ർ ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.