ഗാ​ന്ധി സ്മൃ​തിമ​ണ്ഡ​പ​ത്തി​ൽ ഹാ​രാ​ർ​പ്പ​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും
Wednesday, September 30, 2020 10:52 PM IST
ആ​ല​പ്പു​ഴ: സി​വി​ൽ സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ലെ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഹാ​രാ​ർ​പ്പ​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും നാളെ ര​ണ്ടി​ന് രാ​വി​ലെ ഒ​ന്പ​തി​നു ന​ട​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും പ​രി​പാ​ടി. ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​സ​മി​തി​യു​ടെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ഇ​ൻ​ഫ​ർ​മേ​ഷ​ൻ​പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ത​രം മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

ര​ണ്ടാം തീ​യ​തി പൊ​തു​സ്ഥ​ലം വൃ​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. വ്യ​ക്തി​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, യൂ​ത്ത് ക്ല​ബ്, വാ​യ​ന​ശാ​ല​ക​ൾ എ​ന്നി​വ​യ്ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടാം. ഇ​ത്ത​ര​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​ന്‍റെ ഫോ​ട്ടോ​യെ​ടു​ത്ത് അ​യയ്ക്കു​ക​യാ​ണ് വേ​ണ്ട​ത്. തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ അ​നു​മോ​ദ​ന പ​ത്രം ന​ൽ​കും. ചി​ത്രം
[email protected] com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ വേ​ണം അ​യയ്​ക്കേ​ണ്ട​ത്. അ​യ​യ്ക്കു​ന്ന ആ​ളു​ടെ/ സം​ഘ​ട​ന​യു​ടെ മേ​ൽവി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​റും ശു​ചീ​ക​രി​ച്ച സ്ഥ​ലം എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ചി​ത്ര​ത്തോ​ടൊ​പ്പം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം.

ഇ​തു​കൂ​ടാ​തെ ജി​ല്ല​യി​ലെ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​ത്തെ​ഴു​ത്ത് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, വീ​ടു​ക​ളി​ലെ ശു​ചീ​ക​ര​ണ​വും മു​ൻ​ക​രു​ത​ലും എ​ന്ന​താ​ണ് വി​ഷ​യം. ഇ​ൻ​ല​ന്‍റി​ൽ ത​യാറാ​ക്കു​ന്ന ക​ത്ത് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടാ​വ​ണം. ക​ത്ത് അ​യ​യ്ക്കേ​ണ്ട വി​ലാ​സം: ചെ​യ​ർ​മാ​ൻ, ഗാ​ന്ധി സ്മൃ​തി​മ​ണ്ഡ​പം സ​മി​തി, സി​വി​ൽ സ്റ്റേ​ഷ​ൻ ആ​ല​പ്പു​ഴ.

ക​ത്തി​ൽ അ​യ​യ്ക്കു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ പൂ​ർ​ണ​മാ​യ മേ​ൽ​വി​ലാ​സ​വും ഫോ​ണ്‍​ന​ന്പ​രും പ​ഠി​ക്കു​ന്ന ക്ലാ​സ്, വി​ദ്യാ​ല​യം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. മേ​ൽ​പ്പ​റ​ഞ്ഞ വി​വ​ര​ങ്ങ​ൾ ഇ​ല്ലാ​ത്ത എ​ൻ​ട്രി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. കൂ​ടാ​തെ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ഉ​ണ്ടാ​വും. ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഫോ​ട്ടോ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ത്തും ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി.