679 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; ചി​കി​ത്സ​യി​ലു​ള്ള​ത് 4570 രോ​ഗി​ക​ൾ
Wednesday, September 30, 2020 10:55 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 679 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ആ​റു​പേ​ർ വി​ദേ​ശ​ത്തു നി​ന്നും 12 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. മൂ​ന്നു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 658 പേ​ർ​ക്കും സ​ന്പ​ർ​ക്കം വ​ഴി​യാ​ണ് രോ​ഗ​ബാ​ധ. ഇ​ന്ന​ലെ 302 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ആ​കെ 9678 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4570 പേ​ർ നി​ല​വി​ൽ ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധ മൂ​ലം ചി​കി​ത്സ​യി​ലു​ണ്ട്.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ (ഹെ​ൽ​ത്ത് ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ)

അ​രൂ​ക്കു​റ്റി-17, തു​റ​വൂ​ർ-40, മു​ഹ​മ്മ (ചേ​ർ​ത്ത​ല ഉ​ൾ​പ്പെ​ടെ)-78, ചെ​ട്ടി​ക്കാ​ട് -79, ചെ​ന്പും​പു​റം- 31, വെ​ളി​യ​നാ​ട് -6, അ​ന്പ​ല​പ്പു​ഴ( ആ​ല​പ്പു​ഴ ഉ​ൾ​പ്പെ​ടെ) -174, തൃ​ക്കു​ന്ന​പ്പു​ഴ (ഹ​രി​പ്പാ​ട് ഉ​ൾ​പ്പെ​ടെ) -50, മു​തു​കു​ളം( കാ​യം​കു​ളം ഉ​ൾ​പ്പെ​ടെ) -59, ചു​ന​ക്ക​ര -11, കു​റ​ത്തി​കാ​ട് (മാ​വേ​ലി​ക്ക​ര ഉ​ൾ​പ്പെ​ടെ)- 60, പാ​ണ്ട​നാ​ട്(​ചെ​ങ്ങ​ന്നൂ​ർ ഉ​ൾ​പ്പെ​ടെ)- 46, ക​രു​നാ​ഗ​പ്പ​ള്ളി -2 എ​രു​മേ​ലി- 1 തി​രു​വ​ല്ല -4.

വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​ർ

ര​ണ്ടു ചെ​ട്ടി​കു​ള​ങ്ങ​ര, മാ​വേ​ലി​ക്ക​ര, ചേ​ർ​ത്ത​ല, ക​രു​വാ​റ്റ, കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി​ക​ൾ.

ഇതര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​ർ

ചെ​ങ്ങ​ന്നൂ​ർ-2, ആ​ല​പ്പു​ഴ-1 , ചെ​ട്ടി​ക്കാ​ട് -3, ആ​ര്യാ​ട്-1 , ചേ​ർ​ത്ത​ല-2, ചെ​ട്ടി​കു​ള​ങ്ങ​ര -2, ചു​ന​ക്ക​ര -1 സ്വ​ദേ​ശി​ക​ൾ.