40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നം പിടികൂടി
Thursday, October 1, 2020 10:25 PM IST
ആ​ല​പ്പു​ഴ: നാ​ല്പ​ത് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ബ്ലാ​വ​ത്തു വീ​ട്ടി​ൽ സു​നീ​റി​നെ സം​ഘം അ​റ​സ്റ്റ് ചെ​യ്തു. എ​ണ്‍​പ​തി​നാ​യി​രം പാ​ക്ക​റ്റു​ക​ളാ​ണ് റെ​യ്ഡി​ൽ എ​ക്സൈ​സ് സ​ഘം പി​ടി​ച്ചെ​ടു​ത്ത​ത്. ആ​ല​പ്പു​ഴ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സി​ഐ ബി​ജു​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

സു​നീ​ർ വാ​ട​ക​യ്ക്ക് ഗോ​ഡൗ​ണാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ചി​റ​യി​ൽ വീ​ട്ടി​ൽ നൗ​ഷാ​ദി​ന്‍റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ​നി​ന്നു​മാ​ണ് നി​രോ​ധി​ത പു​ക​യി ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

സു​നീ​ർ ആ​ല​പ്പു​ഴ, ക​ല​വൂ​ർ ഭാ​ഗ​ത്തെ മൊ​ത്ത വി​ത​ര​ണ​വും ചി​ല്ല​റ​യും ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ത​ന്പ​ക​ച്ചു​വ​ടു​ള്ള ബാ​ബു, ന​സീ​ർ എ​ന്നി​വ​രും സു​നീ​റി​ന്‍റ കൂ​ട്ടാ​ളി​ക​ളാ​ണെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ഒ​രു പാ​ക്ക​റ്റ് 50 രൂ​പ​യ്ക്കാ​ണ് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.

റെ​യ്ഡി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​ജ​യ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ. ​അ​ജീ​ബ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ മാ​രാ​യ എ​ച്ച്. മു​സ്ത​ഫ, ടി.​ഡി. ദീ​പു, എ​സ്. ജി​നു, ജോ​ണ്‍​സ​ൻ ജേ​ക്ക​ബ്, സ​ന​ൽ സി​ബി രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.