ച​ന്പ​ക്കു​ളം-മ​ങ്കൊ​ന്പ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേശം
Thursday, October 1, 2020 10:27 PM IST
ആ​ല​പ്പു​ഴ: ച​ന്പ​ക്കു​ളം-മ​ങ്കൊ​ന്പ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വമാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ടി​യ​ന്തര റി​പ്പോ​ർ​ട്ട് തേ​ടി. തു​ട​ർ​ന്ന് എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർദേ​ശി​ച്ചു.
ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​നു മു​ന്പ് റോഡിന്‍റെ പ്ര​വ​ർ​ത്തി തു​ട​ങ്ങു​ക​യും ജിഎ​സ്ബി​യു​ടെ​യും വെ​റ്റ് മി​ക്സി​ന്‍റെ​യും പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ടാ​റിം​ഗി​നുവേ​ണ്ടി ത​യാറാ​ക്കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും കാ​ര​ണം ​റോ​ഡി​ന്‍റെ ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ഒ​ലി​ച്ചുപോ​കു​ക​യും റോ​ഡ് ത​ക​രാ​റി​ലാ​കു​ക​യും ചെ​യ്തു. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് മ​ന്ത്രി​യു​ടെ നി​ർ​ദേശാ​നു​സ​ര​ണം ക​രാറുകാ​ര​ന് ക​ർ​ശ​നനി​ർ​ദേശം ന​ൽ​കി​യെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.