ഗാ​ന്ധി​ജ​യ​ന്തിദി​നാ​ഘോ​ഷം
Thursday, October 1, 2020 10:27 PM IST
ആ​ല​പ്പു​ഴ: ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി, കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി എന്നിവയുടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു 10ന് ക്വി​റ്റ് ഇ​ന്ത്യാ സ്മാ​ര​ക​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഗാ​ന്ധി​ജ​യ​ന്തിദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.​ ക്വി​റ്റ് ഇ​ന്ത്യാ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷം പത്തിന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ ജോ​ണ്‍ മാ​ട​വ​ന അ​ധ്യക്ഷ​ത വ​ഹി​ക്കും.​ പ്ര​മു​ഖ ഗാ​ന്ധി​യ​നും സ്വാ​ത​ന്ത്ര്യസ​മ​രസേ​നാ​നി​യു​മാ​യ വി.​ നാ​രാ​യ​ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി വൈ​സ് ചെ​യ​ർ​മാ​ൻ ​പി.​ജെ.​ കു​ര്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ദേ​ശ​ര​ക്ഷാ പ്ര​തി​ജ്ഞാവാ​ച​കം ​പ്ര​ദീ​പ് കൂ​ട്ടാ​ല ചൊ​ല്ലിക്കൊ​ടു​ക്കും. എ​ച്ച്.​ സു​ധീ​ർ സന്ദേശം ന​ൽ​കും.

കാറിന്‍റെ ചില്ല് തകർത്തു

അ​ന്പ​ല​പ്പു​ഴ: വീ​ട്ടി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് സാ​മൂ​ഹ്യവി​രു​ദ്ധ​ർ ത​ക​ർ​ത്തു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ൽ വേ​ലി​ക്ക​ക​ത്ത് സെ​ബാ​സ്റ്റ്യ​ന്‍റെ ഓ​ട്ടോ ടാ​ക്സി​യു​ടെ ചി​ല്ലാ​ണ് അ​ടി​ച്ചുത​ക​ർ​ത്ത​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ന്ന​പ്ര പോലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തേസ​മ​യം സ​മീ​പ​ത്തെ ചി​ല വീ​ടു​ക​ളി​ൽനി​ന്ന് വ​സ്ത്ര​ങ്ങ​ളും മോ​ഷ​ണം പോ​യി​രു​ന്നു.