സൗ​ജ​ന്യ പ​രി​ശീ​ല​നം
Thursday, October 1, 2020 10:27 PM IST
ആലപ്പുഴ: ക​ല​വൂ​ർ ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്ബിഐയു​ടെ ഗ്രാ​മീ​ണ സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ 30 ദി​വ​സ​ത്തെ സൗ​ജ​ന്യ മൊ​ബൈ​ൽ ഫോ​ണ്‍ റി​പ്പ​യ​റിം​ഗ് പ​രി​ശീ​ല​ന​ പ​രി​പാ​ടി 12ന് ​ആ​രം​ഭി​ക്കും. താത്പ​ര്യ​മു​ള്ള 18 നും 45 ​നും മ​ധ്യേ പ്രാ​യ​മു​ള്ള യു​വ​തി​യു​വാ​ക്ക​ൾ ഏഴിന് രാ​വി​ലെ 10.30ന് ​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം. നാലു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍-0477 2292427, 8330011815.

സ​ഹ​കാ​രി​ക​ളെ ആ​ദ​രി​ച്ചു

മാ​ന്നാ​ർ:​ ലോ​ക വ​യോ​ജ​നദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന്നാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​തി​ർ​ന്ന സ​ഹ​കാ​രി​ക​ളെ ആ​ദ​രി​ച്ചു.​ മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റുമാ​രാ​യ ശി​വ​ശ​ങ്ക​ര​പ്പി​ള്ള, പി.ജെ. നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, വി. ​ജോ​ണ്‍ കു​ര്യ​ൻ, ബി. ​ഹേ​മ​ച​ന്ദ്ര​ൻ, റ്റി.എ​ൻ. ത​ങ്ക​പ്പ​ൻ ​എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​ണി​ ക​യ്യ​ത്ര പൊ​ന്നാ​ട അ​ണി​യി​ച്ചു.​ നി​ർ​ധന വ​യോ​ജ​ന​ങ്ങ​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്തു.​ ജെ. ഹ​രി​കൃ​ഷ്ണ​ൻ, എ​ൽ.പി. ​സ​ത്യ​പ്ര​കാ​ശ്, ഗ്രീ​ഷ്മ റോ​സ്, ജോ​ർ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.