സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാളെ
Thursday, October 1, 2020 10:29 PM IST
ആ​ല​പ്പു​ഴ: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ 90 സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും 54 സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​ന​വും മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ 144 പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ കൂ​ടി മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​രും. സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 9.30നും ​കെ​ട്ടി​ട​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം 10.30നും ​ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ട​ത്തു​ന്ന​ത്. കി​ഫ്ബി, ന​ബാ​ർ​ഡ്, പ്ലാ​ൻ ഫ​ണ്ടു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ്മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തു​താ​യി നി​ർ​മി​ച്ച സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ർ​മി​ച്ച പ​ത്ത് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക.
കി​ഫ്ബി മൂ​ന്നു​കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ഉ​പ​യോ​ഗി​ച്ച് ജി​ല്ല​യി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ ജി​എ​ച്ച്എ​സ് മ​ണ്ണ​ഞ്ചേ​രി, ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​ലെ ഡി​വി​എ​ച്ച്എ​സ്എ​സ് ചാ​ര​മം​ഗ​ലം, ജി​എ​ച്ച്എ​സ്എ​സ് ചേ​ർ​ത്ത​ല സൗ​ത്ത് എ​ന്നീ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും.
പ്ലാ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ ജി​വി​എ​ച്ച്എ​സ്എ​സ് ഇ​റ​വ​ങ്ക​ര, ജി​വി​എ​ച്ച്എ​സ്എ​സ് മാ​വേ​ലി​ക്ക​ര, കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ലെ ജി​വി​എ​ച്ച്എ​സ്എ​സ് ത​ല​വ​ടി, ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​ലെ ഗ​വ. ടൗ​ണ്‍ ഈ​സ്റ്റ് എ​ൽ​പി​എ​സ് ചേ​ർ​ത്ത​ല, ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ ജി​യു​പി​എ​സ് പെ​ണ്ണ​ക്ക​ര, കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ ജി​യു​പി​എ​സ് ഭ​ര​ണി​ക്കാ​വ്, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ ജി​പി​ജ​ഐ​ൽ​പി​എ​സ് ക​ല​വൂ​ർ എ​ന്നീ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​കും. ധ​ന​മ​ന്ത്രി ഡോ. ​ടി.​എം തോ​മ​സ് ഐ​സ​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ന്ത്രി​മാ​രാ​യ ഇ.​പി ജ​യ​രാ​ജ​ൻ, ഇ ​ച​ന്ദ്ര​ശേ​ഖ​ര​ൻ, എ.​കെ ബാ​ല​ൻ, കെ.​കെ ശൈ​ല​ജ, ടി.​പി രാ​മ​കൃ​ഷ്ണ​ൻ, എ.​സി മൊ​യ്തീ​ൻ, പി ​തി​ലോ​ത്ത​മ​ൻ, കെ ​രാ​ജു, എ.​കെ ശ​ശീ​ന്ദ്ര​ൻ, കെ.​റ്റി ജ​ലീ​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​വും. എം​എ​ൽ​എ​മാ​ർ, പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ ​ഷാ​ജ​ഹാ​ൻ, ഡ​യ​റ​ക്ട​ർ കെ ​ജീ​വ​ൻ ബാ​ബു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​വും.