കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ ജോ​സ് വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്നു
Sunday, October 18, 2020 10:03 PM IST
കോട്ടയം: പൂ​​ഞ്ഞാ​​ർ മു​​ൻ എം​​എ​​ൽ​​എ പ്ര​​ഫ. വി.​​ജെ. ജോ​​സ​​ഫും സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ ചേ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കു​​വാ​​ൻ തീ​​രു​​മാ​​നി​​ച്ചു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ് വി​​ഭാ​​ഗം കോട്ടയം ജി​​ല്ലാ നേ​​തൃ​​യോ​​ഗ​​ത്തി​​ൽ ജോ​​സ് കെ. ​​മാ​​ണി പ്ര​​വ​​ർ​​ത്ത​​ക​​രെ പാ​​ർ​​ട്ടി​​യി​​ലേ​​ക്കു സ്വീ​​ക​​രി​​ച്ചു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എ​​മ്മി​​നെ ത​​ക​​ർ​​ക്കു​​വാ​​നാ​​ണ് എ​​ന്നും കോ​​ണ്‍​ഗ്ര​​സ് ശ്ര​​മി​​ച്ചി​​ട്ടു​​ള്ള​​തെ​​ന്നും അ​​വ​​രു​​ടെ കൂ​​ടെ​​യു​​ള്ള സ​​ഹ​​വാ​​സം അ​​വ​​സാ​​നി​​പ്പി​​ച്ച് ഇ​​ട​​തു മു​​ന്ന​​ണി​​യോ​​ടൊ​​പ്പം ചേ​​ർ​​ന്ന തീ​​രു​​മാ​​നം അം​​ഗീ​​ക​​രി​​ച്ചാ​​ണ് വീ​​ണ്ടും സ​​ജീ​​വ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​വാ​​ൻ തീ​​രു​​മാ​​നി​​ച്ച​​തെ​​ന്നും പ്ര​​ഫ. വി.​​ജെ. ജോ​​സ​​ഫ് പ​​റ​​ഞ്ഞു. മു​​ൻ മീ​​ന​​ച്ചി​​ൽ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സി.​​വി. ജോ​​ണും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ ചേ​​ർ​​ന്ന് സ​​ജീ​​വ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​വാ​​ൻ തീ​​രു​​മാ​​നി​​ച്ചു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തെ​​ക്കേ​​ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു
തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ, പി.​​എം. മാ​​ത്യു, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, ബേ​​ബി ഉ​​ഴു​​ത്തു​​വാ​​ൽ, ജോ​​ബ് മൈ​​ക്കി​​ൾ, ജോ​​സ് ടോം, ​​വി​​ജി എം. ​​തോ​​മ​​സ്, ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ലാ തുടങ്ങിയവ​​ർ പ​​ങ്കെ​​ടു​​ത്തു.