കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​നം റി​പ്പോ​ർ​ട്ട് ചെ​യ്യാം
Monday, October 19, 2020 10:38 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​നം ഇ​നി മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ൽ വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്യാം. പോ​ർ​ട്ട​ൽ വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​ത​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മ​ർ​പ്പി​ക്കു​ക​യും ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യും.
covid19jagratha.kerala.nic.in എ​ന്ന പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ച്ചാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​ത്. പോ​ർ​ട്ട​ലി​ലെ "സി​റ്റി​സ​ണ്‍’ മെ​നു​വി​ന് കീ​ഴി​ലു​ള്ള "റി​പ്പോ​ർ​ട്ട് ഒ​ഫ​ൻ​സ്’ മെ​നു ക്ലി​ക്ക് ചെ​യ്യു​ക. തു​ട​ർ​ന്ന് മൊ​ബൈ​ൽ ന​ന്പ​റും ക്യാ​പ്ച​യും ന​ൽ​ക​ണം. ശേ​ഷം മൊ​ബൈ​ലി​ലേ​ക്ക് വ​രു​ന്ന ഒ​ടി​പി ന​ന്പ​ർ കൊ​ടു​ത്ത് വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താം. ഒ​ഫ​ൻ​സ് ടൈ​പ്പ് എ​ന്ന മെ​നു​വി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ട്ടി​ക ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കാ​യി നി​യ​മ ലം​ഘ​നം ന​ട​ന്ന പ്ര​ദേ​ശ​ത്തെ കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​പോ​ർ​ട്ട​ൽ വ​ഴി നി​യ​മ ലം​ഘ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​വു​ന്ന​താ​ണ്.