പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ജില്ലയിൽ തു​ട​ക്കം
Monday, October 19, 2020 10:38 PM IST
ആ​ല​പ്പു​ഴ: "ക​രു​താം ആ​ല​പ്പു​ഴ​യെ, ക​രു​ത​ലോ​ടെ തൊ​ഴി​ലി​ട​ങ്ങ​ളിൽ' പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. അ​ഞ്ചാ​ലും​കാ​വ് ക​ട​പ്പു​റ​ത്തെ​ത്തി മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്താ​ണ് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ട​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യു​ള്ള മ​ത്സ്യ​ബ​ന്ധ​ന​വും വി​പ​ണ​ന​വും മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തു കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളും ക​ച്ച​വ​ട​ക്കാ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യം ക​ര​യ്ക്ക​ടു​പ്പി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​പ​ണ​ന ശൃം​ഖ​ല​യി​ലെ ആ​ളു​ക​ളു​ടെ​യും ഇ​ട​യി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്. മ​ത്സ്യവി​പ​ണ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്ത് നി​യോ​ഗി​ച്ചി​ട്ടു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​കീ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.