യു​വാ​വി​നു നേ​രേ കൈ​യേ​റ്റ ശ്ര​മം
Monday, October 19, 2020 10:43 PM IST
അ​ന്പ​ല​പ്പു​ഴ: ഓ​ട​യ്ക്കു​ള്ളി​ലൂ​ടെ ബി​എ​സ്എ​ൻ​എ​ൽ കേ​ബി​ളി​ട്ട​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നു നേ​രെ കൈ​യേ​റ്റ ശ്ര​മം. കാ​ക്കാ​ഴം കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ അ​രു​ണ്‍​കു​മാ​റി​നെയാണ് ക​രാ​റു​കാ​ര​ൻ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്. ദേ​ശീ​യ​പാ​ത​യ്ക്കു പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി വ​ള​ഞ്ഞവ​ഴി ജം​ഗ്ഷ​ൻ മു​ത​ൽ തെ​ക്കോ​ട്ട് കാ​ക്കാ​ഴം വ​രെ​യാ​ണ് ഓ​ട നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ ചി​ല ഭാ​ഗ​ത്ത് ഓ​ട പു​നർനി​ർ​മി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ലൊ​രു ഭാ​ഗ​ത്താ​യാ​ണ് ബി​എ​സ്എ​ൻ​എ​ലിന്‍റെ കേ​ബി​ൾ ഓ​ട​യ്ക്കു​ള്ളിലൂ​ടെ ഇ​ടു​ന്ന​ത്. ഇ​ത് പി​ന്നീ​ട് വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ത​ട​സ​മാ​കു​മെ​ന്നും കേ​ബി​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​രു​ണ്‍ കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഓ​ട നി​ർ​മാ​ണ​ത്തി​ന്‍റെ ഉ​പ​ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ക​രാ​റു​കാ​ര​ൻ കൈ​യേ​റ്റ​ശ്ര​മം ന​ട​ത്തി​യ​ത്.