വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ​ര്‍​ക്ക് 31 വ​രെ അ​വ​സ​രം
Friday, October 23, 2020 10:04 PM IST
ആ​ല​പ്പു​ഴ: അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ​ര്‍​ക്ക് 31വ​രെ വീ​ണ്ടും അ​വ​സ​രം. ഇ​തു​വ​രെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ഇ​ല​ക്ടറല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ അ​ന്തി​മ വോ​ട്ട​ര്‍​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ന്തി​മ വോ​ട്ട​ര്‍​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത അ​ര്‍​ഹ​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്ക് പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള ഉ​ള്‍​ക്കു​റി​പ്പു​ക​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നും ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളു​ടെ വി​ത​ര​ണം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 2020 ജ​നു​വ​രി മാ​സം മു​ത​ല്‍ നാ​ളി​തു​വ​രെ​യാ​യി 9,960 പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. 3,371 റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ (ബി​പി​എ​ല്‍) മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ അ​ന​ര്‍​ഹ​മാ​യി റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ച് ആ​നു​കൂ​ല്യ​ങ്ങ​ള്‍ കൈ​പ്പ​റ്റി​യ മു​ന്‍​ഗ​ണ​ന കാ​ര്‍​ഡു​ക​ളി​ല്‍ ഇ​തു​വ​രെ 8,77,359 രൂ​പ പി​ഴ ഈ​ടാ​ക്കി. കേ​ന്ദ്ര​-സം​സ്ഥാ​ന, അ​ര്‍​ധസ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍, മാ​സ​വ​രു​മാ​നം 25,000രൂ​പ​യി​ല്‍ മു​ക​ളി​ലു​ള​ള​വ​ര്‍, ഒ​രേ​ക്ക​റി​നു മു​ക​ളി​ല്‍ ഭൂമി​യു​ള്ള​വ​ര്‍, നാ​ലു​ച​ക്ര​വാ​ഹ​ന​മു​ള്ള​വ​ര്‍, ആ​ദാ​യ​നി​കു​തി ഒ​ടു​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ കാ​ര്‍​ഡു​ക​ളി​ല്‍ മു​ന്‍​ഗ​ണ​ന വി​ഭാ​ഗം കാ​ര്‍​ഡു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​തി​ന് അ​ര്‍​ഹ​ത​യി​ല്ലാ​ത്ത​വ​രാ​ണ്. റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ ആ​ധാ​ര്‍ ലി​ങ്ക് ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​ര്‍ 30ന് ​മു​മ്പ് ലി​ങ്ക് ചെ​യ്യ​ണം.