റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Friday, October 23, 2020 10:04 PM IST
ആ​ല​പ്പു​ഴ: നഗ​ര​പാ​ത വി​ക​സ​ന പ​ദ്ധ​തി (സി​റ്റി റോ​ഡ് ഇ​ംപ്രൂ​വ്മെ​ന്‍റ് പ്രോ​ജ​ക്ട് ) പ്ര​കാ​രം നി​ര്‍​മി​ക്കു​ന്ന റോ​ഡ് ശൃം​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ന​ഗ​ര​ത്തി​ലെ ര​ണ്ടു​ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ഇ​ന്ന് നി​ര്‍​വ​ഹി​ക്കും. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ചു നി​ര്‍​മി​ക്കു​ന്ന റോ​ഡു​ക​ളു​ടെ ശൃം​ഖ​ല​യി​ല്‍ 20 ഇ​ട​നാ​ഴി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യഭാ​ഗ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കൈ​ത​വ​ന ക​ള​ര്‍​കോ​ട് ജം​ഗ്ഷ​ന്‍ റോ​ഡ്, പി​ച്ചു അ​യ്യ​ര്‍ ജം​ഗ്ഷ​ന്‍​ വൈ​എം​സി​എ റോ​ഡ് എ​ന്നീ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​മാ​ണ് മ​ന്ത്രി നി​ര്‍​വ​ഹി​ക്കു​ക.
ന​ഗ​ര​പാ​ത വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം 55.21 കോ​ടി രൂ​പ​യാ​ണ് റോ​ഡ് ശൃം​ഖ​ല​യ്ക്കാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍​ക്ക് പു​റമേ ഫു​ട്പാ​ത്തു​ക​ള്‍, അ​ഴു​ക്കു​ചാ​ലു​ക​ള്‍, തെ​രു​വു​വി​ള​ക്കു​ക​ള്‍, അ​ട​യാ​ള​ങ്ങ​ള്‍, കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കു വേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യോ​ടു കൂ​ടി​യാ​കും റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം.
രാ​വി​ലെ 9.30നു ​ക​ള​ര്‍​കോ​ട് ജം​ഗ്ഷ​നി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ എ.​എം. ആ​രി​ഫ് എം​പി മു​ഖ്യാ​തി​ഥി​യാ​കും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​ന്‍, മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍, പൊ​തു​മ​രാ​മ​ത്തു​റോ​ഡ് വി​ഭാ​ഗം ചീ​ഫ് എ​ന്‍​ജി​നിയ​ര്‍ അ​ജി​ത്ത് രാ​മ​ച​ന്ദ്ര​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, തു​ട​ങ്ങി​യ​വ​ര്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.