ക​ർ​ഷ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Friday, October 23, 2020 10:08 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​നാ​യി കാ​ർ​ഷി​ക ക​ർ​മ​സേ​ന​യെ രം​ഗ​ത്തി​റ​ക്കു​ന്ന​തി​ന് സെ​മി​നാ​ർ രൂ​പം ന​ൽ​കി. അ​തോ​ടൊ​പ്പം 23 വാ​ർ​ഡു​ക​ളി​ലാ​യി കൃ​ഷി പാ​ഠ​ശാ​ല​ക​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്കൊ​ണ്ട് ന​ട​ത്തും. ക​ർ​ഷ​ക​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​ൻ കാ​ർ​ഷി​ക സം​വാ​ദ​ത്തി​നും തു​ട​ക്കം കു​റി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ചെ​യ്യു​ന്ന 15 ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ന്നു.
ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് വെ​ർ​ച്വ​ൽ ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ്യോ​തി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​മാ​മ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ ജി.​വി. റെ​ജി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​ധ​ർ​മ സ​ന്തോ​ഷ്, ബി​നി​ത മ​നോ​ജ്, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​കെ. ചെ​ല്ല​പ്പ​ൻ, വി.​കെ. പൊ​ന്ന​പ്പ​ൻ, ജോ​ർ​ജ് കാ​രാ​ച്ചി​റ, ജോ​സ് കൊ​ണ്ടോ​ട്ടി​ക്ക​രി, പി.​ പ​ര​മേ​ശ്വ​ര​ൻ, റ്റി.​റ്റി. രാ​ജ​പ്പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി അ​ബ്ദു​ൾ​ഖാ​ദ​ർ സ്വാ​ഗ​ത​വും കൃ​ഷി അ​സി​സ്റ്റ​ന്‍റ് ധ​ന്യ ന​ന്ദി​യും പ​റ​ഞ്ഞു.