ക​രി​മ​ണ​ലുമായി ടിപ്പറുകളുടെ മരണപ്പാച്ചിൽ; ഉറക്കമില്ലാതെ തീരദേശവാസികൾ
Monday, October 26, 2020 10:44 PM IST
അ​ന്പ​ല​പ്പു​ഴ: സ​മ​രനാ​ട​കം അ​വ​സാ​നി​പ്പി​ച്ചതോടെ തോ​ട്ട​പ്പ​ള്ളി​യി​ൽ തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി ക​രി​മ​ണ​ൽ നി​റ​ച്ച ടി​പ്പ​റു​ക​ളു​ടെ പ​ര​ക്കം പാ​ച്ചി​ൽ. തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് തീ​ര​ദേ​ശ​ത്തെ കാ​ർ​ന്നെ​ടു​ത്തു​ള്ള ഖ​ന​നം രാ​പക​ൽ തു​ട​രു​ന്ന​ത്.

ക​ഴി​ഞ്ഞ മേയിലാ​ണ് ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തിരേ കോ​ണ്‍​ഗ്ര​സ്, ധീ​വ​ര​സ​ഭ എന്നിവയുടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ മു​ഖ​ത്തി​ന് തെ​ക്ക് ഭാ​ഗ​ത്താ​യി നി​ർ​മിച്ച താ​ത്കാലി​ക പ​ന്ത​ലി​ൽ ആ​രം​ഭി​ച്ച റി​ലേ സ​ത്യ​ഗ്ര​ഹം ഡിസിസി ​പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു​വാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.എം. സു​ധീ​ര​ൻ, ധീ​വ​ര​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ​ത്തി അ​ണി​ക​ൾ​ക്ക് സ​മ​ര ആ​വേ​ശം പ​ക​രു​ന്പോ​ൾ ജ​ന​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​യു​ടെ നാ​ന്പി​ട്ടി​രു​ന്നു.

എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ഴേ​ക്കും നേ​താ​ക്ക​ളി​ല്ലാ​ത്ത സ​മ​ര​പ്പ​ന്ത​ൽ മാ​ത്ര​മാ​ണ് സാ​ക്ഷി​യാ​യി തീ​ര​ത്തു​ണ്ടാ​യി​രു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം പ​ന്ത​ലും അ​ഴി​ച്ചു​മാ​റ്റി​യ​തോ​ടെ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ സ​മ​രം ചെ​യ്തതിന്‍റെ പേ​രി​ൽ കേ​സി​ൽ​പ്പെ​ട്ട സാ​ധാ​ര​ണ​ക്കാ​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കോ​ട​തി ക​യ​റി ഇ​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. ക​രി​മ​ണ​ൽ ക​ട​ത്ത് നി​ർ​ത്തി​വയ്​ക്കും വ​രെ സ​മ​രം ചെ​യ്യു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച നേ​താ​ക്ക​ളെ​യും കാ​ണാ​നി​ല്ല.​ ഇ​തി​നി​ടെ​യി​ൽ ബി​ജെ​പി​യും ഭ​ര​ണ​ക്ഷി​യാ​യ സിപി ഐ​യും സ​മ​ര​മാ​രം​ഭി​ച്ചു. എ​ന്നാ​ൽ ഇ​വ​രും സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന സ​മ​ര​മാ​ണി​തെ​ന്ന് നേ​ര​ത്തെ ത​ന്നെ മ​ണ​ൽ ഖ​ന​ന അ​നു​കൂ​ല സം​ഘ​ട​ന ആ​രോ​പി​ച്ചി​രു​ന്നു. ഇ​ത് ശ​രി​യായി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്തി​നു​ശേ​ഷം യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ലാ​തി​രു​ന്ന​പ്പോ​ഴാ​ണ് നേ​താ​ക്ക​ൾ​ക്ക് ചാ​യ​യും ഭ​ക്ഷ​ണ​വും ത​യാ​റാ​ക്കി സ​മ​ര​പ്പ​ന്ത​ലി​ന​രു​കി​ൽ ക​ച്ച​വ​ടം പൊ​ടി​ച്ച് ഒ​രു നേ​താ​വ് പ​ണ​മു​ണ്ടാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ലേ​ക്കാ​യി നേ​താ​ക്ക​ൾ ല​ക്ഷ​ങ്ങ​ൾ ക​രി​മ​ണ​ൽ മാ​ഫി​യ​യി​ൽ നി​ന്നും കൈ​പ്പ​റ്റി​യ​താ​യി ആ​രോ​പ​ണ​വും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലുണ്ട്. നി​ല​വി​ൽ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ നേ​താ​ക്ക​ളെ ആ​രെ​യും ഇ​പ്പോ​ൾ​ കാ​ണാ​നി​ല്ല.

രാ​പക​ലില്ലാ​തെ​യാ​ണ് നൂ​റു​ക​ണ​ക്കി​നു ടി​പ്പ​റു​ക​ളി​ൽ തോ​ട്ട​പ്പ​ള്ളി​യി​ൽനി​ന്നും മ​ണ​ൽക​ട​ത്തു​ന്ന​ത്. പൊ​ഴി​യു​ടെ തെ​ക്ക് ഭാ​ഗം പൂ​ർ​ണമാ​യും ക​ട​ൽ എ​ടു​ത്ത​തോ​ടെ വ​ട​ക്ക് ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് മ​ണ​ൽ ക​ട​ത്തു​ന്ന​ത്.

ടി​പ്പ​റു​ക​ളു​ടെ പ​ര​ക്കം പാ​ച്ചി​ലി​ൽ റോ​ഡ് വ​ക്കി​ലെ പ​ല​വീ​ടു​ക​ളു​ടെ ഭി​ത്തി​ക​ളും വി​ണ്ടു​കീ​റി. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ പ​ല നേ​താ​ക്ക​ളെ​യും അ​റി​യി​ച്ചെ​ങ്കി​ലും തി​രി​ഞ്ഞു​പോ​ലും നോ​ക്കി​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. തെര​ഞ്ഞെ​ടു​പ്പ് തി​ര​ക്കി​ലാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ഇ​വ​ർ​ ന​ൽ​കി​യ​ത്.