കേ​ന്ദ്രസ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ ക​ർ​ഷ​ക​ദ്രോ​ഹം: ​കെ.​സി. ജോ​സ​ഫ്
Tuesday, October 27, 2020 10:13 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്രസ​ർ​ക്കാ​രിന്‍റെ ന​യ​ങ്ങ​ൾ തി​ക​ച്ചും ക​ർ​ഷ​ക​ദ്രോ​ഹപ​ര​മാ​ണെ​ന്നും കോ​വി​ഡി​ന്‍റെ ആ​ഘാ​ത​ത്തി​നി​ട​യി​ൽ കാ​ർ​ഷി​ക വാ​യ്പ​യു​ടെ പ​ലി​ശപോ​ലും ഒ​ഴി​വാ​ക്കാ​തെ ക​ർ​ഷ​ക​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന ദ്രോ​ഹ​ന​ട​പ​ടി​ക​ളാ​ണ് മോ​ദി സ​ർ​ക്കാ​രി​ന്‍റേതെ​ന്നും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ്.​ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​നപ്ര​കാ​രം കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾക്കെ​തി​രേ ആ​ല​പ്പു​ഴ ബിഎ​സ്എ​ൻഎ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ജി​ല്ലാ​ത​ല സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം തോ​മ​സ് കോ​ര അ​ധ്യക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, ജ​നാ​ധി​പ​ത്യ യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി ജി​യോ എ​ട​യാ​ടി, എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.