നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച 32 റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും
Thursday, October 29, 2020 10:27 PM IST
ആ​ല​പ്പു​ഴ : ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം​വ​ച്ച് നി​ർ​മി​ച്ച 32 റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്തു ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ ഇ​ന്നും ശ​നി​യാ​ഴ​ച​യു​മാ​യി നി​ർ​വ​ഹി​ക്കും .നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡു​ക​ളു​ടെ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന വി​വി​ധ റോ​ഡു​ക​ളു​ടെ വി​വ​രം ചു​വ​ടെ.
മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ ത​ഴ​വ റോ​ഡ് ബി​എം​ബി​സി പൂ​ർ​ത്തീ​ക​ര​ണം , തോ​ന്ന​ല്ലൂ​ർ -ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര റോ​ഡ്, കാ​യം​കു​ളം -പ​ത്ത​നാ​പു​രം റോ​ഡ് , മാ​വേ​ലി​ക്ക​ര -കൃ​ഷ്ണ​പു​രം റോ​ഡ് , കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ നാ​ൽ​പ്പ​തി​ൽ ചി​റ -പാ​ഴു​ർ റോ​ഡ് , ഒ​ന്നാം​കു​റ്റി -കു​റ്റി​പ്പു​റം റോ​ഡ് , ത​യ്യി​ൽ -പെ​രി​ങ്ങാ​ല റോ​ഡ് ,എ​രു​വ-​കാ​ക്ക​നാ​ട് റോ​ഡ് എ​ന്നീ റോ​ഡു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​ന​വും ഒ​ന്നാം​കു​റ്റി -കു​റ്റി​പ്പു​റം റോ​ഡ്, ഭ​ര​ണി​ക്കാ​വ് -വ​ടു​ത​ല​മു​ക്ക് -മാ​വ​ന​കു​റ്റി റോ​ഡ് ,ക​ണ്ട​ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ റോ​ഡു​ക​ൾ , ചെ​ട്ടി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ റോ​ഡു​ക​ൾ , പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ റോ​ഡു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​വും കാ​യം​കു​ളം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വി​വി​ധ റോ​ഡു​ക​ളു​ടെ ബി​എം​ബി​സി പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നവും കാ​യം​കു​ളം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ചി​പ്പിം​ഗ് കാ​ർ​പ്പ​റ്റ് പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്നു ന​ട​ക്കും