മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ നാ​ലു​റോ​ഡു​ക​ൾ നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Friday, October 30, 2020 10:46 PM IST
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ നി​ർ​മാണം പൂ​ർ​ത്തീ​ക​രി​ച്ച നാ​ലു റോ​ഡു​ക​ൾ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വി​ൽ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ കോ​ട്ട​പ്പു​ഴ​യ്ക്ക​ൽ ത​ഴ​വ റോ​ഡ്, 12 കോ​ടി ചെ​ല​വി​ൽ നി​ർ​മി​ച്ച കാ​യം​കു​ളം പ​ത്ത​നാ​പു​രം റോ​ഡ്, നാ​ലു​കോ​ടി ചെ​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച തോ​ന്ന​ല്ലൂ​ർ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര റോ​ഡ്, അ​ഞ്ചു​കോ​ടി ചെ​ല​വി​ൽ നി​ർ​മി​ച്ച മാ​വേ​ലി​ക്ക​ര കൃ​ഷ്ണ​പു​രം റോ​ഡ് എ​ന്നീ റോ​ഡു​ക​ളാ​ണ് മ​ന്ത്രി നാ​ടി​നു സ​മ​ർ​പ്പി​ച്ച​ത്.

കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 88,82,845 രൂ​പ ചെ​ല​വി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന രാ​മ​പു​രം എ​ച്ച്എ​സ്, ഏ​വൂ​ർ സൗ​ത്ത്, പ​ത്തി​യൂ​ർ​ക്കാ​ല റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. മാ​വേ​ലി​ക്ക​ര എം​എ​ൽ​എ ആ​ർ. രാ​ജേ​ഷ്, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദ്, പൊ​തു​മ​രാ​മ​ത്തു എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ബി. ​വി​നു, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.