പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ്: ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ പ്ര​തി​ക​ൾ ജാ​മ്യാ​പേ​ക്ഷ ന​ല്കി
Friday, October 30, 2020 10:46 PM IST
ആ​ല​പ്പു​ഴ: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ലെ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ​യു​ള്ള പ്ര​തി​ക​ൾ ജാ​മ്യ​ത്തി​നാ​യി ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെഷ​ൻ​സ് കോ​ട​തി മൂ​ന്നി​ൽ ഇ​ന്ന​ലെ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. വാ​ദ​ത്തി​നാ​യി കോ​ട​തി ര​ണ്ടാം​തീ​യ​തി​യി​ലേ​ക്ക് മാ​റ്റി. പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ഉ​ട​മ റോ​യ് ഡാ​നി​യേ​ൽ, ഭാ​ര്യ പ്ര​ഭ ഡാ​നി​യേ​ൽ, മ​ക്ക​ളാ​യ റി​നു മ​റി​യം തോ​മ​സ്, റീ​ബ മ​റി​യം തോ​മ​സ് എ​ന്നി​വ​രാ​ണ് അ​ഡ്വ. മ​നു​ മു​ഖേ​ന ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 20ന് ​കോ​ന്നി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ജാമ്യ​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.
പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് 60 ദി​വ​സം ക​ഴി​ഞ്ഞ​തി​നാ​ൽ സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​ന് ബ​ന്ധ​പെ​ട്ട സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​യി​രു​ന്നു സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യെ പ്ര​തി​ക​ൾ സ​മീ​പി​ച്ച​ത്. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​കേ​സു​ക​ളാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.