ക​ള​ക്ട​ർ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, October 30, 2020 10:47 PM IST
ആ​ല​പ്പു​ഴ: തീ​ര​ദേ​ശ​പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്ന് അ​ഥോ​റി​റ്റി പ​റ​ഞ്ഞി​ട്ടും ത​റ​വാ​ടി​നു സ​മീ​പം പു​തി​യ വീ​ട് നി​ർ​മി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കാ​ത്ത കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി ക​ള​ക്ട​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ക​ള​ക്ട​ർ​ക്കു പു​റ​മേ കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ടം​തു​രു​ത്ത് വ​ട്ട​ത്ത​റ​യി​ൽ വി.​ആ​ർ. അ​ജി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. തീ​ര​ദേ​ശ​പ​രി​പാ​ല​ന അ​ഥോ​റി​റ്റി​യാ​ണ് തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​ന്ത്രണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഭൂ​മി​യ​ല്ല അ​ജി​യു​ടേ​തെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. വീ​ട് നി​ർ​മി​ക്കാ​നു​ള്ള അ​നു​മ​തി​ക്കാ​യി പ​രാ​തി​ക്കാ​ര​ൻ ആ​ദ്യം സ​മീ​പി​ച്ച​ത് കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​നെ​യാ​ണ്. തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്നാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ല​പാ​ട്. ക​ട​ലി​നും കാ​യ​ലി​നും സ​മീ​പ​മു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ബാ​ധ​ക​മാ​കു​ന്ന​തെ​ന്ന് അ​ഥോ​റി​റ്റി അ​റി​യി​ച്ചെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്കാ​ര​ന്‍റെ ഭൂ​മി ക​ട​ലി​നും കാ​യ​ലി​നും സ​മീ​പ​മ​ല്ല. പാ​ട​ത്തി​നു സ​മീ​പ​മാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. വീ​ട് നി​ർ​മി​ക്കാ​ൻ പ​രാ​തി​ക്കാ​ര​ൻ ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത​താ​യും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു.