പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ മോ​ക്പോ​ൾ ന​ട​ത്തി
Saturday, October 31, 2020 9:52 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ മോ​ക്പോ​ൾ സി​വി​ൽ സ്റ്റേ​ഷ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മോ​ക്പോ​ൾ. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ വോ​ട്ടു​ചെ​യ്ത് രേ​ഖ​പ്പെ​ടു​ത്തു​ന്ന വോ​ട്ട് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പുവ​രു​ത്തു​ന്ന ന​ട​പ​ടി​ക​ളാ​ണ് മോ​ക്പോ​ളി​ൽ ന​ട​ന്ന​ത്.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശപ്ര​കാ​ര​വും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​മാ​ണ് മോ​ക്പോ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. 2350 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും 7050 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും മോ​ക്പോ​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ഇ​തി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ 51 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളും 37 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും മാ​റ്റി പു​തി​യ മെ​ഷീ​നു​ക​ൾ ന​ൽ​കി. ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കു​ള്ള 400 മെ​ഷീ​നു​ക​ളു​ടെ ഒ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന​ക​ൾ​ക്കും തു​ട​ക്ക​മാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്. സ്വ​ർ​ണ​മ്മ, ഇ​ല​‌‌ക‌്ഷ​ൻ സൂ​പ്ര​ണ്ട് എ​സ.് അ​ൻ​വ​ർ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി 12 ബ്ലോ​ക്ക് വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ കൈ​മാ​റും. ന​ഗ​ര​സ​ഭക​ളി​ലേ​ക്കു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ന​ഗ​ര​സ​ഭാ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും കൈ​മാ​റും.

ഇ​വ പോ​ലീ​സ് ബ​ന്ധ​വ​സി​ൽ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ സൂ​ക്ഷി​ക്കും.