ചു​ഴ​ലി​ക്കാ​റ്റി​ലെ നാ​ശ​ന​ഷ്ടം: ന​ഷ്ട​പ​രി​ഹാ​രം ന​ല്കി​യി​ല്ലെ​ന്നു പ​രാ​തി
Saturday, October 31, 2020 9:52 PM IST
അ​ന്പ​ല​പ്പു​ഴ: ചു​ഴ​ലി​ക്കാ​റ്റി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ലാ​ണ് ക​ഴി​ഞ്ഞ മേ​യ് എ​ട്ടി​ന് പു​ല​ർ​ച്ചെ ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്. പു​ന്ത​ല ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യ്ക്ക് ഇ​രു​വ​ശ​ത്തു​മാ​യി നി​മി​ഷ​നേ​രം കൊ​ണ്ട് ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ 32 ഓ​ളം വീ​ടു​ക​ൾ​ക്കാ​ണ് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്.​ സ​മീ​പ​ത്ത് ഐ​സ് പ്ലാ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കെഎസ്ഇ​ബി​യു​ടെ നാ​ല്പ​തി​ല​ധി​കം പോ​സ്റ്റു​ക​ളും ത​ക​ർ​ന്നി​രു​ന്നു. കൂ​ടാ​തെ നി​ര​വ​ധി വീ​ട്ടു​കാ​രു​ടെ വാ​ഴ, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ ക​ര​ക്കൃ​ഷി​യും ന​ശി​ച്ചി​രു​ന്നു. ദു​ര​ന്ത​ത്തി​നു ശേ​ഷം പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം നാ​ശ​ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി വി​ല്ലേ​ജി​ന് കൈ​മാ​റി​യി​രു​ന്നു.
വി​ല്ലേ​ജ് അ​ധി​കൃ​ത​ർ ഈ ​റി​പ്പോ​ർ​ട്ട് താ​ലു​ക്കി​ലേ​ക്കും കൈ​മാ​റി. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ത​ങ്ങ​ൾ​ക്ക് ഒ​രു​രൂ​പ പോ​ലും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ചു​ഴ​ലി​ക്കാ​റ്റി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളി​ലും വാ​ട​കവീ​ടു​ക​ളി​ലു​മാ​യാ​ണ് ഇ​പ്പോ​ഴും ചി​ല കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. ത​ക​ർ​ന്ന വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കും പു​ന​ർനി​ർ​മാ​ണ​ത്തി​നു​മാ​യി പ​ല കു​ടും​ബ​ങ്ങ​ളും പ​ണം ക​ടം വാ​ങ്ങി​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി തീ​രാ​റു​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തു വ​രെ ന​ഷ്ട​പ​രി​ഹാ​രം കി​ട്ടാ​നും സാ​ധ്യ​ത കു​റ​വാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും ഇ​നി റ​വ​ന്യു​വ​കു​പ്പാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം പ​റ​ഞ്ഞു. നി​ര​വ​ധി വീ​ടു​ക​ളു​ടെ ഭി​ത്തി വി​ണ്ടു​കീ​റി​യ​തി​നാ​ൽ പ​ല കു​ടും​ബ​വും ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്.