കു​ടി​ശി​ക തീ​ർ​പ്പാ​ക്ക​ലും റീ​ക​ണ​ക്്ഷ​ൻ മേ​ള​യും
Saturday, October 31, 2020 9:52 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ആ​ല​പ്പു​ഴ വ​ഴി ഒ​റ്റ​ത്ത​വ​ണ കു​ടി​ശി​ക തീ​ർ​പ്പാ​ക്ക​ലും റീ​ക​ണ​ക്്ഷ​ൻ മേ​ള​യു​മൊ​രു​ക്കു​ന്നു. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ബി​​ൽ അ​ട​യ്ക്കാ​തെ കു​ടി​ശി​ക വ​രു​ത്തി​യ​വ​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ കു​ടി​ശി​ക തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​ശി​ക തീ​ർ​ത്ത് റ​വ​ന്യു​ റി​ക്ക​വ​റി അ​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളി​ൽനി​ന്നും ഒ​ഴി​വാ​ക്കാ​നും താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് റീ​ക​ണ​ക്്ഷ​ൻ എ​ടു​ക്കാ​നും സാ​ധി​ക്കും. 9495951555, 9188006349, 9497107510, 9447557664 എ​ന്നീ വാട്സ്ആ​പ് ന​ന്പ​റു​ക​ളി​ൽ പേ​രു ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രെ ര​ണ്ടു​മു​ത​ൽ 21 വ​രെ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ വീ​ഡി​യോ-​വോ​യ്സ്കോ​ൾ വ​ഴി നേ​രി​ട്ടു ക​സ്റ്റ​മറുടെ പ​രാ​തി​കേ​ട്ട് ബി​ല്ല് അ​ഡ്ജ​സ്റ്റ് ചെ​യ്യു​ന്നു. ഫോ​ണ്‍: 9447001700.

ഉ​പ​ന്യാ​സ മ​ത്സ​രം

ആ​ല​പ്പു​ഴ: സ​ർ​ക്കാ​രി​ന്‍റെ മ​ല​യാ​ള ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി വി​വ​ര​പൊ​തു​ജ​ന സ​ന്പ​ർ​ക്ക വ​കു​പ്പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​ണ്‍​ലൈ​ൻ ഉ​പ​ന്യാ​സ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ല​യാ​ളം എ​ന്‍റെ അ​വ​കാ​ശം എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് മ​ത്സ​രം. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ നാ​ലു​പു​റ​ത്തി​ൽ ക​വി​യാ​തെ ഉ​പ​ന്യ​സി​ച്ച് bharana bhasha2020 @gmail.com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​ഞ്ചി​നു മു​ന്പ് അ​യ​യ്ക്കണം. വി​ജ​യി​ക​ൾ​ക്ക് സാ​ക്ഷ്യ​പ​ത്ര​വും പു​ര​സ്കാ​ര​ങ്ങ​ളും ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്ത​ന സ​മ​യ​ങ്ങ​ളി​ൽ സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 04772251349.