തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, October 31, 2020 9:52 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​ശു​പ​ത്രി​യാ​ക്കി തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് എ.​എം. ആ​രി​ഫ് എം​പി. തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു എം​പി. ച​ട​ങ്ങി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി പ്ര​ഭാ​ക​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​റ്റി. വി​നോ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഹേ​മ ദാ​മോ​ദ​ര​ൻ, എ.​സി. ശ്രീ​ജ, ടി.​എ​ച്ച്. സ​ലാം, പി.​കെ. ഗൗ​രീ​ദാ​സ​ൻ, കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേ​മ രാ​ജ​പ്പ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
എം​എ​ൽ​എ ആ​യി​രു​ന്ന എ.​എം. ആ​രി​ഫ് എം​പി അ​നു​വ​ദി​ച്ച ഒ​രു​കോ​ടി 60ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഒ​പി ബ്ലോ​ക്കി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, സ്ത്രീ​ക​ളു​ടെ വാ​ർ​ഡ്, ഒ​പി റൂം, ​ലി​ഫ്റ്റ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.